സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്

അമരാവതി: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവ് മാതാപിതാക്കളെ മര്‍ദ്ദിച്ചത്. Also Read ; സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍ ലക്ഷ്മമ്മ, വെങ്കട്രാമണ എന്നീ വൃദ്ധദമ്പതികള്‍ക്കാണ് മകന്‍ ശ്രീനിവാസലു റെഡ്ഡിയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. മൂത്ത സഹോദരനായ മനോഹര്‍ റെഡ്ഡിക്ക് മാതാപിതാക്കള്‍ മൂന്ന് ഏക്കര്‍ ഭൂമി നല്‍കിയതില്‍ പ്രകോപിതനായായിരുന്നു മര്‍ദ്ദനം. ശ്രീനിവാസലു മാതാവിനെ തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും തുടര്‍ച്ചയായി തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദിക്കരുതെന്ന് […]

ലോക്കോപൈലറ്റുമാര്‍ മൊബൈലില്‍ ക്രിക്കറ്റ് കണ്ടതാണ് ആന്ധ്ര ട്രെയിന്‍ അപകടത്തിന് കാരണമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ആന്ധ്ര ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 14 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ഒരു പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റും കോ പൈലറ്റും സംഭവ സമയത്ത് മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പുതിയ സുരക്ഷാ നടപടികളേക്കുറിച്ച് സംസാരിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പങ്കുവച്ചത്. Also Read ; തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ […]

രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമോ എന്നതില്‍ തീരൂമാനം ഇന്ന്

ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടന്‍ തീരുമാനമെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ചര്‍ച്ചകളിലാണ് അന്തിമ തീരുമാനം ഉണ്ടാകുന്നത്. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമോ എന്നതിലും അനിശ്ചിതത്വത്തിലും തീരൂമാനമാകുമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമായതൊടെ എതിര്‍ പാര്‍ട്ടികളെല്ലാം കളത്തില്‍ സജീവമായിരിക്കുമെന്നും അതുകൊണ്ട് തന്നെ വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് കോണ്ഗ്രസിന്റെ നീക്കം നടക്കുന്നത്. Also Read ;പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് പ്രത്യക്ഷത്തില്‍ അനിശ്ചിതത്വം തുടരുന്നത് വയനാട്, […]

ഭാരത് അരിക്കുപുറമെ ഭാരത് പരിപ്പും എത്തുന്നു

ന്യൂഡല്‍ഹി: ഭാരത് അരിക്കും, ആട്ടയ്ക്കും പിന്നാലെ ഇപ്പോള്‍ ഭാരത് പരിപ്പും എത്തുന്നു. കിലോയ്ക്ക് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോയ്ക്ക് 93.5 രൂപ വിലമതിക്കുന്ന ചുവന്ന പരിപ്പായിരിക്കും നാല് രൂപയുടെ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നത്. കേന്ദ്രീയ ഭണ്ഡാര്‍, റേഷന്‍ കടകള്‍ മുഖേനയായിരിക്കും വില്‍പ്പന നടക്കുക. ‘ആദ്യ ഘട്ടത്തില്‍, എന്‍എഎഫ്ഇഡിയും, എന്‍സിസിഎഫും സംയുക്തമായി രാജ്യത്തുടനീളം കേന്ദ്രീയ ഭണ്ഡാര്‍ വഴി വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. Also Read ; പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍ വരും ദിവസങ്ങളില്‍ ഭാരത് […]

വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്. Also Read ;ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍ രാവിലെ 9 മണിയോടെയായിരുന്നു പുക ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയനില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പുക വലിച്ചതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ […]

രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു

രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 55 വയസായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. 2022 മെയ് മാസത്തിലാണ് സുപ്രിം കോടതി ശിക്ഷാ കാലയളവ് പൂര്‍ത്തിയാകും മുന്‍പ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയില്‍ മോചിതനായ ശേഷം ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാംപില്‍ കഴിയുകയായിരുന്നു ശാന്തന്‍. Also Read ; മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍ രാജീവ് ഗാന്ധി വധക്കേസില്‍ […]

ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവും, ഇന്ത്യ മുന്നണിക്ക് പുത്തനുണര്‍വ്

ആഗ്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തു. ആഗ്രയില്‍ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഗാന്ധി ഇന്നും യാത്രയില്‍ പങ്കെടുത്തു. Also Read;മോദിയുടെ വിരുന്നില്‍ വീണു! മായാവതിയുടെ യുവ എം പി ബി ജെപിയില്‍ ചേര്‍ന്നു ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള […]

മോദിയുടെ വിരുന്നില്‍ വീണു! മായാവതിയുടെ യുവ എം പി ബി ജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി എം പി റിതേഷ് പാണ്ഡെ ബി ജെ പിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള എം പിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കാന്റീനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരില്‍ ഒരാളാണ് റിതേഷ്. പാര്‍ട്ടിയോഗങ്ങള്‍ക്കു തന്നെ വിളിക്കുന്നില്ലെന്നും ബി എസ് പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ ആരോപിച്ചു. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിയെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ റിതേഷ് […]

ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ കുതിച്ചു; ഒഴിവായത് വന്‍ ദുരന്തം, അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിന്‍ ഓടിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജമ്മു കാശ്മീരിലെ കഠ് വ മുല്‍ പഞ്ചാബ് വരെയാണ് ട്രെയിന്‍ ലോകോ പൈലറ്റില്ലാതെ ഓടിയത്. ജമ്മു കാശ്മീരിലെ കഠ് വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. Also Read ; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു ട്രെയിന്‍ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പഠാന്‍കോട്ട് ഭാഗത്തേയ്ക്കുള്ള ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍, മുന്നിലെ […]

മീന്‍പിടുത്തത്തിനിടെ മരണം; നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: മീന്‍പിടുത്തതിന് ഇടയില്‍ അപകടത്തില്‍ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാലയാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചതായി അറിയിച്ചത്. മുന്‍പ് അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു കേന്ദ്രം നല്‍കി കൊണ്ടിരുന്നത്. Also Read ; ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു, മാധ്യമങ്ങള്‍ എന്നോട് മാപ്പ് പറയണം, സതീശന്‍ അനിയനാണ് – സുധാകരന്റെ വിശദീകരണം മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിക്കുകാന്‍ ഒരുങ്ങുന്നതായും മന്ത്രി പറഞ്ഞു. […]