ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം. മാര്‍ച്ച് രണ്ടാം വാരത്തോടെ യാത്ര അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങള്‍ യാത്രയില്‍ നിന്ന് ഒഴിവാക്കിയേക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ യാത്ര ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് യാത്ര അവസാനിപ്പിക്കാനൊരുങ്ങുന്നത്. കൂടാതെ ഇന്ത്യ സഖ്യത്തിന്റെ ആദ്യ റാലി ഈ മാസം കര്‍ണാടകയില്‍ നടത്തിയേക്കും. Also Read ; കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍ മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് ഭാരത് […]

എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിക്ക് ആശംസനേര്‍ന്നതായും അദ്ദേഹത്തോട് സംസാരിച്ചതായും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. Also Read ; ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍ ‘നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവര്‍ത്തകനാണ് അഡ്വാനി. ഇന്ത്യയുടെ വികസനത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍നിന്നും പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അഡ്വാനി”എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ആഭ്യന്തര മന്ത്രിയായും […]

രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവ് 71.8 കോടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായത് 71.8 കോടി രൂപ. 2022 സെപ്തംബര്‍ മുതല്‍ 2023 ജനുവരിവരെ കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ 4000 കിലോമീറ്റര്‍ കാല്‍നടയായി രാഹുല്‍ നടത്തിയ യാത്ര സംഘടനാപരമായി കോണ്‍ഗ്രസിന് വലിയ ഉണര്‍ച്ചയാണ് നല്‍കിയത്. Also Read ; എയ്ഡ്സ് പരത്താന്‍ ലക്ഷ്യമിട്ട് പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും കോണ്‍ഗ്രസിന്റെ വാര്‍ഷിക ചെലവിന്റെ 15.3 ശതമാനമാണ് ഭാരത് […]

ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാഷ്ട്രീയമായി കോണ്‍ഗ്രസിനു ഗുണം ചെയ്യുമോയെന്ന കാര്യത്തില്‍ ആശങ്ക. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാഹുല്‍ ഗാന്ധി യാത്ര നടത്താന്‍ തീരുമാനിച്ച സമയം ശരിയല്ലെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന യാത്ര ഏതാനും മാസം മുന്‍പെങ്കിലും നടത്തേണ്ടിയിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. Also Read ;രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം, സഖ്യങ്ങള്‍, തന്ത്രരൂപീകരണം എന്നിവയടക്കമുള്ള […]

സിമി നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി; രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി ഇപ്പോഴും തുടരുന്നുവെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. യു എ പി എ നിയമപ്രകാരമുള്ള നിരോധനമാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് 2001 […]

BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജവെച്ചു. രാജ്ഭവനില്‍ എത്തിയ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ജെ ഡി യു-ആര്‍ ജെ ഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ മുന്നണി സര്‍ക്കാര്‍ ബി ജെ പി- ജെ ഡി യു സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണ് വിവരം. ജെ ഡി യു എം എല്‍ എമാരെ നിയമസഭാകക്ഷി യോഗം […]

ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; ഇന്‍ഡ്യ മുന്നണി അങ്കലാപ്പില്‍

പട്‌ന: ബി ജെ പിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യാതെയാകും പുതിയ മന്ത്രിസഭ വരിക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് സൂചന. Also Read ;റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും […]

സ്ത്രീധനമായി സ്‌കോര്‍പിയോ ആവശ്യപ്പെട്ടു; നിരസിച്ചപ്പോള്‍ യുവതിയെ മുത്തലാഖ് ചൊല്ലി

ലഖ്‌നൗ: സ്ത്രീധനമായി ആവശ്യപ്പെട്ട സ്‌കോര്‍പിയോ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. ഇയാള്‍ക്കെതിരെ മുസ്ലിലം വിവാഹ നിയമപ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു. 2015 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ആ സമയത്ത് പിതാവ് പതിനഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. Also Read ; ഫസ്റ്റ് ക്ലാസില്‍ കേരളത്തിന്റെ ഏറ്റവും വലിയ റണ്‍ സ്‌കോറര്‍; മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച് രോഹന്‍ പ്രേം വിവാഹശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും […]

ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ കോടികളുടെ കളക്ഷന്‍ നേടി ഹനുമാന്‍

തേജ സജ്ജ നായകനായ ഹനുമാന്‍ ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ നേടിയത് 80.30 കോടി രൂപ. സാക്‌നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഹനുമാന്‍ ഏഴാം ദിവസം ഇന്ത്യയില്‍ ഏകദേശം 9.50 കോടി രൂപ എല്ലാ ഭാഷയിലും നേടിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊത്തം ഏഴു ദിവസം കൊണ്ട് 89.80 കോടി രൂപയായി. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും 150 കോടി രൂപ പിന്നിട്ടിരിക്കുകയാണ് ഹനുമാന്‍. Also Read ;കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത് ഈ മാസം 12 നാണ് ഹനുമാന്‍ […]

റൂട്ട് മാറി സഞ്ചരിച്ചു; രാഹുലിന്റെ ഭാരത്‌ജോഡോ ന്യായ് യാത്രക്കെതിരെ അസം പോലീസ് കേസെടുത്തു

ഗുവാഹത്തി: റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും, ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നും കാണിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ് യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പോലീസ് കേസെടുത്തത്. യാത്രയ്ക്ക് […]