ഇരയുടെ പേര് ഒഴിവാക്കാം, വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന് ജഗദീഷ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന് ജഗദീഷ്. റിപ്പോര്‍ട്ടില്‍ ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. പേജുകള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും ജഗദീഷ് പറഞ്ഞു. നടിമാര്‍ വാതില്‍ മുട്ടിയെന്ന് പറയുമ്പോള്‍ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. Also Read; വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































