നടി ജയപ്രദയ്ക്ക് തിരിച്ചടി
ചെന്നൈ: നടി ജയപ്രദയ്ക്ക് തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്ത കേസില്‍ തിരിച്ചടി. മദ്രാസ് ഹൈക്കോടതി തടവുശിക്ഷ റദ്ദാക്കണമെന്ന ജയപ്രദയുടെ ആവശ്യം അംഗീകരിച്ചില്ല. 15 ദിവസത്തിനകം 20 ലക്ഷം കെട്ടിവെച്ചാല്‍ മാത്രം ജാമ്യം ലഭിക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജയപ്രദയെ ശിക്ഷിച്ചു കൊണ്ടുള്ള എഗ്മോര്‍ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസില്‍ ജയപ്രദയും കൂട്ടുപ്രതികളും ഇതുവരെ സ്വീകരിച്ച സമീപനം പരിഗണിച്ച് കൂടിയാണ് തീരുമാനം എന്ന് ജസ്റ്റിസ് ജി.ജയചന്ദ്രന്‍ പറഞ്ഞു. ജയപ്രദ ചെന്നൈ അണ്ണാശാലയില്‍ ഒരു തീയേറ്റര്‍ നടത്തി വരുന്നുണ്ട്. […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































