തരൂരിന്റെ നടപടി അച്ചടക്ക ലംഘനം, ഹൈക്കമാന്റ് തീരുമാനമെടുക്കണം; ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയങ്ങളെയും നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും മുരളീധരന്‍ തുറന്നടിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ […]

കേരളത്തില്‍ നിന്നൊരു എംപി ഉണ്ടായിട്ടുപോലും ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടുപോലും ബജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തി ക മുരളീധരന്‍. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റാണിത്. ബീഹാറിന് പദ്ധതികള്‍ വാരിക്കോരി കൊടുക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റ് മാത്രമാണിത്. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതി പോലും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Also Read; ഞാനൊരു ജ്യോതിഷിയാണ്, സ്വാമിയായി ചിത്രീകരിക്കരുത്; രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ദേവീദാസന്‍

പി വി അന്‍വറിന്റെ അറസ്റ്റ് ; സിപിഎമ്മിനെതിരെ വിഡി സതീശന്‍, അറസ്റ്റിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍.അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. അറസ്റ്റ് കൊടുംകുറ്റവാളിയെ പോലെയെന്ന് സതീശന്‍ പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതിയെയും എതിര്‍ത്താണ് […]

രമേശ് ചെന്നിത്തലയ്ക്ക് ഒളിയമ്പുമായി കെ മുരളീധരന്‍

കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരന്‍ രംഗത്ത്. ‘ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്ളപ്പോള്‍ മുഖ്യമന്ത്രി കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളതെന്നും’ കെ മുരളീധരന്‍ പറഞ്ഞു. Also Read; എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി […]

പൂരം കലക്കിയയാള്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ സര്‍ക്കാരിന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പിയെ വിജയിപ്പിക്കാനായി പൂരം കലക്കലില്‍ മുന്‍കൈയെടുത്തയാളാണ് എം.ആര്‍ അജിത് കുമാര്‍. അങ്ങനെയൊരാളെ തന്നെയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ചത്. ആ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരന്‍ വിമര്‍ശിച്ചു. Also Read; ‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം അജിത് കുമാറിനെ സംരക്ഷിക്കാന്‍ […]

എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കി: കെ മുരളീധരന്‍

പാലക്കാട്: എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. Also Read; ‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍ ചേലക്കരയിലെ തിരിച്ചടി പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാടിനേക്കാള്‍ സിസ്റ്റമാറ്റിക് വര്‍ക്ക് നടന്നത് ചേലക്കരയിലാണ്. എന്നാല്‍ ചേലക്കരയില്‍ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങള്‍ […]

‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതിലാണ് മുരളീധരന്റെ പ്രതിഷേധം. ധാര്‍മികത എന്ന വാക്കിനോട് സിപിഐഎം വിടപറഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു. ‘2022നേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി തന്നെ പറഞ്ഞു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണം. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. അല്ലെങ്കില്‍ എംഎല്‍എ […]

പോളിങ് കുറഞ്ഞത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല, പാര്‍ട്ടിയില്‍ ആരും സംഘര്‍ഷം പ്രതീക്ഷിക്കേണ്ട : കെ മുരളീധരന്‍

തിരുവനന്തപുരം: പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ 2021 നെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ഈ കുറവ് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വന്നിട്ടില്ല. പാലക്കാട് യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു. പോളിങ് ശതമാനം കുറയുന്നത് സുഖകരമായി തോന്നുന്നില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; രാഹുലിനോടുള്ള അതൃപ്തി,പാലക്കാട്ടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്തു : സി കൃഷ്ണകുമാര്‍ […]

‘മുരളിയേട്ടന്‍ സഹോദര തുല്യന്‍, മുരളിയേട്ടനും കോണ്‍ഗ്രസിനുമൊപ്പം ഉണ്ടാകും’ ; വേദി പങ്കിട്ട് സന്ദീപും മുരളീധരനും

പാലക്കാട്: കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനൊപ്പെ വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയിലാണ് മുരളീധരനൊപ്പം സന്ദീപ് വേദി പങ്കിട്ടത്.മുരളീധരനെ വാനോളം പുകഴ്ത്തിയാണ് സന്ദീപ് പ്രസംഗിച്ചത്. മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം തുടങ്ങിയത്. Also Read ; ഇരട്ട വോട്ടുള്ളവരുടെ വോട്ട് നിലനിര്‍ത്തുമെന്ന് കളക്ടര്‍ ; കോടതിയിലേക്ക് പോകുമെന്ന് സിപിഎം, ആദ്യം പരാതി നല്‍കിയത് യുഡിഎഫെന്ന് രാഹുല്‍ ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള […]

ഒടുവില്‍ രാഹുലിനായി കെ മുരളീധരന്‍ പാലക്കാട്ടെത്തും ; ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ചൂട് കൊടുംമ്പിരി കത്തുമ്പോള്‍ ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ കെ മുരളീധരന്‍. പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാകും കെ മുരളീധരന്‍ പങ്കെടുക്കുക. മേപ്പറമ്പ് ജംങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും. അതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷക രക്ഷാമാര്‍ച്ചും മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് കെ മുരളീധരനെയാണ്. പക്ഷേ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. ഒടുവില്‍ […]

  • 1
  • 2