December 1, 2025

മാടായി കോളേജ്‌ നിയമനം ; കെപിസിസി ഇടപെടല്‍ തേടി ഡിസിസി കത്ത് നല്‍കി, പരാതിയുമായി എംപിയും രംഗത്ത്

കണ്ണൂര്‍ : കണ്ണൂര്‍ മാടായി കോളേജിലെ എം കെ രാഘവന്‍ എംപിയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിന് തലവേദനയാകുന്നു. കോളേജ് ചെയര്‍മാന്‍ കൂടിയായ എംപി സ്വന്തം ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് പ്രദേശത്തെ പാര്‍ട്ടി രണ്ട് തട്ടിലാകാന്‍ കാരണമായത്. വിവാദം കത്തികയറിയതോടെ കണ്ണൂര്‍ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടി. പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നുമാണ് ഡിസിസി വിശദീകരണം. […]