കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ തിരച്ചിലിലാണ് സൂര്യയെ കണ്ടെത്തിയത്. കാണാതായ മറ്റൊരു യുവതി ഷഹബാനയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. Also Read ; പാലക്കാട് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് വെട്ടേറ്റു ; പോലീസ് അന്വേഷണം ആരംഭിച്ചു പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളും ഒഴുക്കില്‍പ്പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു […]

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, 23-കാരി സൂര്യക്കായി തിരച്ചില്‍

കണ്ണൂര്‍: പടിയൂരില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹം പൂവം കടവിലെ വളവില്‍ നിന്ന് രാവിലെയോടെയാണ് കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട് കാണാതായ മറ്റൊരു വിദ്യാഥിനി ചക്കരക്കല്‍ നാലാം പീടികയിലെ സൂര്യക്കായുള്ള തിരച്ചില്‍ ഇപ്പാഴും തുടരുകയാണ്. Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ […]

ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്നുമുതല്‍; കാസര്‍കോട്ടേക്ക് നീട്ടണമെന്ന് ആവശ്യം

കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്. Also Read ; എന്നെ ബലിയാടാക്കിയപ്പോള്‍ ആരും മിണ്ടിയില്ല, ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത് […]

കണ്ണൂരില്‍ ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച ; സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വസ്ഥ്യം

കണ്ണൂര്‍ : കണ്ണൂരില്‍ രാമപുരത്ത് ടാങ്കറില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ടാങ്കറില്‍ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്. Also Read ; യൂട്യൂബ് വ്‌ലോഗേഴ്‌സായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ എട്ടു പേരെ പരിയാരം മെഡിക്കല്‍ കോളേജിലും രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്നാണ് […]

യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത്

കണ്ണൂര്‍ : കണ്ണൂരിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്ത്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനോടു ചേര്‍ന്ന് എം ഷാജര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ശബ്ദരേഖ ജില്ലാ കമ്മറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് തവണ ഇതുമായി ബന്ധപ്പെട്ട് പരാതി ജില്ലാ കമ്മറ്റിയില്‍ ഉന്നയിച്ചെന്നും എന്നാല്‍ പരാതി അന്വേഷിക്കാന്‍ ഒരുവര്‍ഷത്തോളം കമ്മിറ്റി തയ്യാറായില്ലെന്നും മനുതോമസിന്റെ പരാതിയില്‍ […]

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം      

കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചു ; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി, ആറ്മാസമായി ബൈപ്പാസ് സര്‍ജറിയും ഇല്ല

കണ്ണൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ആശുപത്രിയിലെ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചതോടെയാണ് ആന്‍ജിയോ പ്ലാസ്റ്റി മുടങ്ങിയത്. ശസ്ത്രക്രിയാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആറുമാസമായി ഇവിടെ ബൈപ്പാസ് സര്‍ജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സര്‍ജറിക്കായി കാത്തിരിക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി കാരണമാണ് ശസ്ത്രക്രിയ മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. താല്‍ക്കാലികമായ പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. Also Read ; ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ രണ്ട്‌പേര്‍ പിടിയില്‍ അടിയന്തരമായി പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ […]

ബോംബ് പൊട്ടിത്തെറിച്ച വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി, ആക്രമിക്കപ്പെടുമോ എന്ന പേടിയുണ്ടെന്ന് യുവതി

കണ്ണൂര്‍: തലശ്ശേരിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ നാട്ടിലെ ബോംബ് നിര്‍മ്മാണത്തെ കുറിച്ച് പ്രതികരിച്ച യുവതിയേയും കുടുംബത്തേയും ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി യുവതി ആരോപിച്ചു. വിഷയത്തില്‍ താന്‍ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെടുമോ എന്ന് പേടിയുണ്ടെന്നും യുവതി പറഞ്ഞു. Also Read ; പ്ലസ് വണ്‍ അലോട്‌മെന്റ് ; നാളെ അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം, ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരിക്കില്ല ഇന്നലെ താന്‍ പ്രതികരിച്ചതിനുശേഷം മെമ്പര്‍ അടക്കം […]

കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍

കണ്ണൂര്‍: എത്ര നിര്‍വീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണ് കണ്ണൂരിലെ നാടന്‍ ബോംബുകള്‍. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കള്‍ ആണയിടുമ്പോഴും ബോംബ് നിര്‍മാണത്തിന്റെ കണക്കുകള്‍ നല്‍കുന്നത് മറ്റൊരു ചിത്രം. ജില്ലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 252-ലധികം ബോംബുകളാണ് കണ്ടെടുത്തത്. ആറുമാസത്തിനിടെ 15 ബോംബുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ മറ്റു ജില്ലകളിലെ ബോംബ് സ്‌ക്വാഡിനെ കണ്ണൂരില്‍ എത്തിക്കാന്‍ തീരുമാനിച്ചു. Also Read ; ‘മൈക്കിനോടുപോലും കയര്‍ക്കുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു’; സി.പി.എം. സംസ്ഥാന സമിതിയില്‍ ഉയരുന്നത് കടുത്ത വിമര്‍ശനം മൂന്നുവര്‍ഷത്തിനിടെ എട്ടിടത്താണ് ജില്ലയില്‍ സ്ഫോടനമുണ്ടായത്. പാനൂര്‍ സ്‌ഫോടനം ഉള്‍പ്പെടെ നാടന്‍ബോംബ് […]

എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്

കണ്ണൂര്‍: എരഞ്ഞോളിയില്‍ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ തെളിവ് കണ്ടെത്താനാവാതെ പൊലീസ്. പരിസരപ്രദേശങ്ങളിലൊന്നും ബോംബ് ശേഖരണത്തിന്റെ തെളിവുകളില്ല. ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ എങ്ങനെ ബോംബ് എത്തിയെന്നതില്‍ പൊലീസിന് വ്യക്തതയില്ല. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധനകള്‍ നടക്കുന്നതൊഴിച്ചാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ല. Also Read ; തമിഴ്നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി, 70ല്‍ അധികം പേര്‍ ചികിത്സയില്‍, മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി അതേസമയം സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് […]