തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; സ്റ്റീല്‍ ബോംബെന്ന് പ്രാഥമിക നിഗമനം
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. Also Read ; മത്സര രംഗത്തേക്ക് ഉടനെയില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും എന്ന് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങപെറുക്കാന്‍ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































