മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനകം പതിനഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയമം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുകാരണം കേരളത്തിലെ മിക്ക കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന വാടകസംബന്ധമായ കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. മാതൃകാ വാടക നിയമം വാടക കുടിയാന്മാര്‍ക്ക് എതിരാണെന്ന പ്രചരണം വസ്തുതാപരമായി തെറ്റാണെന്നും, ഫലത്തില്‍ അത് […]

മുത്തങ്ങയില്‍ മാപ്പില്ല; എകെ ആന്റണിക്ക് മറുപടിയുമായി സികെ ജാനു

കല്‍പ്പറ്റ: മുത്തങ്ങയിലെ പൊലീസ് മര്‍ദനത്തില്‍ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു.മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജാനു. മുത്തങ്ങയില്‍ വെടിവെപ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വെടിവെപ്പിലേക്ക് സര്‍ക്കാര്‍ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്ക് എതിരായിരുന്നു. വോട്ട് ചോരികളെ സംരക്ഷിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി സമരം ചെയ്തപ്പോള്‍ ഒരു കരാര്‍ ഉണ്ടാക്കുന്നതും ഭൂമി […]

വാഹനാപകടത്തില്‍ സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ സിറാജ് പത്രത്തിന്റെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) കൊല്ലപ്പെട്ടു. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ് ജാഫര്‍ അബ്ദുര്‍റഹീം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അപകടം. സിറാജ് ഓഫീസിന് മുന്നില്‍ വെച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; പരാതിയുമായി ഗര്‍ഭിണിയായ യുവതി, സൈനികനായ ഭര്‍ത്താവിനെതിരെ കേസ് ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് […]

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; പരാതിയുമായി ഗര്‍ഭിണിയായ യുവതി, സൈനികനായ ഭര്‍ത്താവിനെതിരെ കേസ്

കൊല്ലം: സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം ഓച്ചിറയ്ക്ക് അടുത്താണ് സംഭവം. ഗര്‍ഭം അലസിപ്പിക്കാനായി സൈനികനായ ഭര്‍ത്താവ് വയറ്റില്‍ ചവിട്ടിയെന്നും യുവതി പരാതിയില്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മര്‍ദ്ദനത്തില്‍ മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. എട്ടു മാസം മുന്‍പാണ് യുവതി വിവാഹിതയായത്. യുവതിയുടെ 8 പവന്‍ സ്വര്‍ണ്ണവും 11 ലക്ഷം […]

നദ്വിക്കെതിരായ വിവാദ പരാമര്‍ശം; സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്വിയെ തെറിവിളിച്ച കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് സമസ്ത പുറത്താക്കി. മന്ത്രിമാര്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന നദ്വിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ നദ്വിയെ ‘പണ്ഡിതവേഷം ധരിച്ച നാറി’ എന്ന് പരാമര്‍ശിച്ചതിനാണ് നടപടി. 13 അംഗ കമ്മിറ്റിയില്‍ നിന്നാണ് ഹക്കീലിനെ പുറത്താക്കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മടവൂരില്‍ നടന്ന […]

വേടനെതിരെ ഗൂഢാലോചന; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടന്നെന്ന കതുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം. വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വേടന്റെ സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ സഭയിലെത്തിയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമെന്ന് വിശദീകരണം വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് റാപ്പര്‍ വേടന്റെ സഹോദരന്‍ ഹരിദാസ് വ്യക്തമാക്കിയിരുന്നു. […]

രാഹുല്‍ സഭയിലെത്തിയില്ല; വിട്ടുനില്‍ക്കുന്നത് വ്യക്തിപരമെന്ന് വിശദീകരണം

തിരുവനന്തപുരം; സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് രാഹുല്‍ വിശദീകരണം നല്‍കിയത്. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍, സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷം സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളില്‍ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്. നിയമസഭയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട […]

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍; എം. മുനീറിന്റെ പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരേ അന്വേഷണം

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് എം മുനീര്‍ നല്‍കിയ പരാതിയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ അന്വേഷണം. സിറ്റി പോലീസ് ആണ് പ്രാഥമികാന്വേഷണത്തിനു നിര്‍ദേശിച്ചത്. മുനീര്‍ സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതി സിറ്റി പോലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിനു കൈമാറുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് സ്പീക്കറെ അറിയിച്ചു; രാഹുലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും മൂന്നാംകക്ഷിയാണ് പരാതി നല്‍കിയതെന്നതിനാല്‍ തെളിവുകളുണ്ടെങ്കില്‍ അതു […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യുവതികളില്‍ 2 പേര്‍ കേസിനില്ലെന്ന് അറിയിച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെരെ ആരോപണവുമായി എത്തിയ യുവതികളില്‍ രണ്ട് പേര്‍ കേസുമായി മുന്നോട്ട് പോകാനില്ലെന്ന് അറിയിച്ചു. മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയെങ്കിലും പരാതിനല്‍കാനോ കേസുമായി മുന്നോട്ടുപോകാനോ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആരോപണം ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡറാകട്ടെ മൊഴിനല്‍കാനും തയ്യാറായില്ല. ഗര്‍ഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിയും ഇതുവരെ മൊഴിനല്‍കുകയോ പരാതിനല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം […]

കലാകാരന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മരിക്കും: മൗനം വെടിഞ്ഞ് വേടന്‍

പത്തനംതിട്ട: പീഡന പരാതി വിവാദങ്ങള്‍ക്കിടെ മൗനം വെടിഞ്ഞ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല, ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വേടന്‍ പറഞ്ഞു. കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ബലാത്സംഗ കേസില്‍ തൃക്കാക്കര പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിനു നാളെ ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ റാപ്പര്‍ വേടന്‍ […]