തൃശൂര്‍ വോട്ടര്‍പട്ടിക വിവാദം; ചില വാനരന്മാര്‍ ഇവിടെ ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ സുരേഷ് ഗോപി. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും, വോട്ടര്‍ പട്ടിക ആരോപണങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. ചില വാനരന്മാര്‍ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയില്‍ പോകട്ടെ. കോടതി അവര്‍ക്ക് മറുപടി കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. Also Read: എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി എല്ലാവരെയും പരിഹസിച്ചുകൊണ്ടായിരുന്നു […]

എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി

ശബരിമല: എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തു. പാറശാല ദേവസ്വം മേല്‍ശാന്തിയായിരുന്നു അദ്ദേഹം. ഉഷഃപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തത്. പുനലൂര്‍ സ്വദേശി ദീക്ഷിത് എന്ന ആണ്‍കുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. […]

ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ഗൂഢാലോചന, ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ല: അജിത് കുമാര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസില്‍ തന്നെ ഗൂഢാലോചനയാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. വ്യാജരേഖകള്‍ ചമച്ചതും പൊലീസില്‍ നിന്നാണെന്നും അജിത് കുമാര്‍ മൊഴി നല്‍കി. നധികൃതസ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിയിലാണ് പൊലീസിലെ കൂട്ടാളികള്‍ക്കെതിരായ വിമര്‍ശനം. മുന്‍ എംഎല്‍എ പി.വി.അന്‍വറിനു വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നും മൊഴിയില്‍ പറയുന്നു. Also Read: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും മുഖ്യമന്ത്രി വിജിലന്‍സ് തലവന്‍ ആണെങ്കിലും അത് ഭരണകാര്യം മാത്രം’ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് […]

കെ.യു.ഡബ്ലു.ജെ ഇന്‍ഷുറന്‍സ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പകരുന്ന ആശ്വാസം വളരെ വലുതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കുമായി സഹകരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപ്പാക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൂപര്‍ ടോപ് അപ് പദ്ധതിയുടെ സംസ്ഥാനതല എന്റോള്‍മെന്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി അധ്യക്ഷത വഹിച്ചു. ഐ.പി.പി.ബി കേരള സര്‍ക്കിള്‍ മേധാവി […]

കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍. പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെങ്കിലും ലോകം മുഴുവനും കള്ളനായി ചിത്രീകരിച്ചുവെന്നും ഡോ.ഹാരിസ് ചിറക്കല്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇനിയും […]

ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിയ്ക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് വീട്ടില്‍ എത്തിയിരുന്നു. Also Read: തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഡോ.ഹാരിസ് തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് വീണ്ടും കൂന്താലിയുമെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ കുട്ടിയുടെ പിതാവ് അന്‍സറും രണ്ടാനമ്മ ഷെബീനയും ഒളിവിലായിരുന്നു. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസില്‍ […]

പ്രൊഫ എം കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ വിമര്‍ശകനും, അധ്യാപകനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടലുണ്ടായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. പ്രൊഫ. എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം മുന്‍ എംഎല്‍എയുമാണ്. 1987ല്‍ എറണാകുളം നിയമസഭാ […]

ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത

തൃശൂര്‍ : ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആള്‍ക്കൂട്ട വിചാരണയും, അതിക്രമങ്ങളും അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണെന്ന് മലബാര്‍ ഇന്‍ഡിപെന്‍ഡന്‍സ് സിറിയന്‍ ചര്‍ച്ച് സുപ്രീം ഹെഡ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ നേരിട്ടതും, രാജ്യത്തെ മറ്റു ന്യൂനപക്ഷ പിന്നോക്ക ആദിവാസി ദളിത് സമൂഹം അനുഭവിക്കുന്നതുമായ അവഗണനകളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; കന്യാസ്ത്രീകള്‍ക്ക് […]

ബലാത്സംഗക്കേസ്; റാപ്പര്‍ വേടന്‍ ഒളിവില്‍, ഫോണ്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റാപ്പര്‍ വേടന്‍ ഒളിവില്‍. വേടനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് ഫോണ്‍ മാത്രമാണ് പൊലീസ് കണ്ടെത്തിയത്. Also Read: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് 18ന് പരിഗണിക്കും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും […]