October 26, 2025

ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി; പി വി അന്‍വറിനെതിരെ പോലീസ് കേസ്

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കോട്ടയം കറുകച്ചാല്‍ പോലീസാണ് കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയില്‍ പി വി അന്‍വറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അന്‍വറിന്റെ വെളുപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതാ ലംഘനമെന്നാണ് പരാതി. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് അന്‍വറിനെതിരെ പോലീസ് കേസെടുത്തത്. ഈ കേസ് അന്വേഷണം പ്രത്യേക […]

മുഖ്യമന്ത്രി ചതിച്ചു ; പോലീസിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് അന്‍വര്‍, ഇനി പ്രതീക്ഷ കോടതിയില്‍

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത് ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. Also […]

വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍

തൃശൂര്‍: പോക്‌സോ കേസില്‍ എസ്.ഐ അറസ്റ്റില്‍. കേരള പോലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ ആണ് കസ്റ്റഡിയിലുള്ളത്. തൃശൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. രണ്ടു വര്‍ഷം മുമ്പ് ചെപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്കെത്തിച്ചത്. സ്‌കൂള്‍ കൗണ്‍സിലിങിലാണ് വിദ്യാര്‍ത്ഥിനി പീഡന വിവരം തുറന്നു പറഞ്ഞത്. Also Read ; ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍, ശരിയായ അന്വേഷണം നടത്താതെ കേസില്‍ പ്രതിയാക്കി : […]

യുവനടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും; ബലാത്സംഗക്കേസില്‍ സിദ്ദിഖിന് പിടിവീഴും

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമത്തിന് യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദിഖ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം. Also Read; ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; കണ്ടെത്തിയത് കൂളിംഗ് ഫാനും വളയവും 2016 […]

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആര്‍വൈജെഡി

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് ഘടക കക്ഷിയായ ആര്‍ജെഡിയുടെ യുവജന വിഭാഗം ആര്‍വൈജെഡി. പോലീസ് സേനയ്ക്ക് നേരെ നിരന്തരം ഉണ്ടാകുന്ന ആക്ഷേപങ്ങള്‍ പൊതുസമൂഹത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അപഹാസ്യരാക്കുന്നുവെന്നും അതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആര്‍വൈജെഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. Also Read; 34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി പുറത്തുവന്ന വാര്‍ത്തകള്‍ സുജിത്ത് ദാസ് ഐപിഎസില്‍ ഒതുങ്ങുന്നില്ല. ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ട […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; പോലീസ് കേസുണ്ടാകില്ല, സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി രൂപീകരിക്കും

തിരുവനന്തപുരം: ഒട്ടനവധി വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് പറഞ്ഞു. നാല് വര്‍ഷം മുമ്പ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ ഒന്നും റിപ്പോര്‍ട്ടിലില്ലെന്ന് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് നിലവില്‍ പോലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനിലേക്ക് മാറ്റി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ […]

എസ് ഐക്കും പോലീസുകാരനും മര്‍ദ്ദനമേറ്റു; കുഞ്ഞിമംഗലത്ത് എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍: പയ്യന്നൂരിലെ കുഞ്ഞിമംഗലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒഴിവാക്കാനായി ശ്രമിച്ച പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കാണിച്ചു പയ്യന്നൂര്‍ എസ്‌ഐ സി സനീതിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. Also Read ; വയനാട് ചൂരല്‍മലയില്‍ ഇന്നും വിദഗ്ധ സംഘം പരിശോധന നടത്തും ; ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന കുഞ്ഞിമംഗലം സ്വദേശികളായ […]

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും സുഹൃത്തും റിമാന്റില്‍

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പോലീസ് കാവലില്‍തന്നെ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്. മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തോടെ മരിച്ചതാണോ എന്നാണ് ഉറപ്പുവരുത്തേണ്ടത്. Also Read; തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം കൊച്ചിയിലെ സ്വകാര്യ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ‘കോയിക്കോടന്‍സ് 2.0’ എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ […]

ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. ഇതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും നേരിട്ട് പേഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഹൈ റിച്ച് തട്ടിപ്പില്‍ നിലവില്‍ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്. Also Read ; പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും പോലീസ് അന്വേഷണത്തില്‍ […]