പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി; പൊതുപരീക്ഷകളെ ബാധിക്കില്ല

തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ നാളെ (17-01-24) പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകളെ ബാധിക്കില്ല. കേന്ദ്ര-സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍ എത്തും. നാളെ രാവിലെ ആറിന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തും. 7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. […]

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മരത്തിലിടിച്ച് 17 പേര്‍ക്ക് പരിക്ക്

മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 17പേര്‍ക്ക് പരിക്ക്. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. Also Read ; നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം ഇന്ന് രാവിലെയായിരുന്നു അപകടം. കോഴിക്കോട് താമരശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ആരുടെയും പരിക്ക് ഗുരുതരമല്ല. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. […]

വൈദ്യുതി ബില്ല് അടയ്ക്കാന്‍ മറക്കുന്ന ആളാണോ? എന്നാല്‍ ഇങ്ങനെ ചെയ്താല്‍ മതി

തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തിയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി കെ.എസ്.ഇ.ബി. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ മുന്നറിയിപ്പ് ലഭിക്കുമെന്നാണ് കെ.എസ്.ഇ.ബി തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. Also Read; മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനത്തിനൊരുങ്ങുന്നു; ഇന്ന് സുരക്ഷാ പരിശോധന ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം യഥാസമയം വൈദ്യുതി ബില്ലടയ്ക്കാന്‍ പലപ്പോഴും നമ്മള്‍ മറന്നു പോകാറുണ്ട്. കൃത്യ സമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ […]

പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍

ധോണി: പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍. പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വെച്ച് പുലിയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം പ്രദേശത്ത് പരിശോധന നടത്തി. എന്നാല്‍ ജനവാസ മേഖലയില്‍ തുടര്‍ച്ചയായി പുലി എത്തിയിട്ടും വനവകുപ്പ് തുടര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാരുള്ളത്. Also Read ;മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി ഗോവിന്ദന്‍ ജനവാസ മേഖലയായ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വച്ച് ഇന്നലെ രാത്രി ഒമ്പത് മണിയോടെ നാട്ടുകാരാണ് പുലിയെ കണ്ടത്. […]

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും ഇതിനെ സി.പി.എം ഭയപ്പെടുന്നില്ല എന്നും’ എം.വി ഗോവിന്ദന്‍ പറഞ്ഞു. Also Read ; മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു; ശിവസേന-ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന ‘വീണക്കെതിരായ അന്വേഷണത്തില്‍ സി.പി.എം പ്രതികൂട്ടിലല്ല. പാര്‍ട്ടി പ്രതികൂട്ടിലാണെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ […]

കാറിന് തീപിടിത്തം ; കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി പോലീസ്

കോഴിക്കോട്: തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി പോലീസ്. കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. കോഴിക്കോട് പുന്നക്കല്‍ ചപ്പാത്ത് കടവില്‍ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. കാറിലെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നക്കല്‍ സ്വദേശി താഴത്ത് പറമ്പില്‍ അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. മൃതദേഹം ആരുടെതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. രാത്രി 12 മണിക്ക് ഇതുവഴി പോയ ബൈക്ക് യാത്രികന്‍ കാര്‍ കത്തുന്നത് കണുകയും ഉടനെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. Also Read ;വീണാ വിജയന്റെ […]

സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..!

മുസ്ലീം ലീഗിനെ അടുപ്പിക്കാന്‍ സി പി എമ്മിന്റെ ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍, മുസ്ലീം ലീഗും സമസ്താ നേതൃത്വവുമായുള്ള ഭിന്നത പുതിയ തലത്തിലേക്ക് മാറുന്നു. സമസ്തയുടെ പണ്ഡിതന്‍മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. സത്താര്‍ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം ലീഗിലും ഈ പ്രസ്താവന ഗൗരവമായ ചര്‍ച്ചയായിട്ടുണ്ട്. Also Read ; ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു  എസ് കെ […]

ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. Also Read ; അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കള്‍ ദേവനാരായണ്‍ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. Also Read ; ചില യാഥാര്‍ത്ഥൃം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത് : എം […]

പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ ബി ജെ പി നീക്കം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും കേന്ദ്രമന്ത്രി വി മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ സംസ്ഥാനത്തെ ഒരു ക്ലാസ് മണ്ഡലത്തില്‍ പോലും ഉചിതമായ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല. Also Read ; ചാനല്‍ സ്റ്റുഡിയോ ആക്രമിച്ചു; മാധ്യമപ്രവര്‍ത്തകരെ ബന്ധികളാക്കി ആയുധധാരികള്‍ ഇതിനിടെയാണ് പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന പുറത്തുവരുന്നത്. ഇവിടെ മൂന്ന് പേരുകളാണ് ബി ജെ […]