ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍

തൃശ്ശൂര്‍: കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരില്‍ ചേര്‍ന്നു. സമിതിയുടെ പ്രഥമയോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. Also Read ;അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആലപ്പുഴയില്‍ പരാജയപ്പെട്ടിരുന്നു. കൂടാതെ കണ്ണൂരില്‍ സിറ്റിങ്ങ് എംപിയായ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. അതിനാലാണ് ഇരുമണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ തീരുമാനിച്ചത്. […]

തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തി

മാനന്തവാടി: കഴിഞ്ഞ ദിവസം ചെരിഞ്ഞ ‘ തണ്ണീര്‍ക്കൊമ്പന്‍ ‘ എന്നറിയപ്പെട്ടിരുന്ന കാട്ടാനയുടെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ നിരവധി പാടുകള്‍ കണ്ടെത്തി. ഇത് എങ്ങനെ ഉണ്ടായതാണ് എന്ന കാര്യത്തില്‍ ഇതുവരെ ശരിയായ ഒരു സ്ഥിരീകരണമില്ല. Also Read; കോണ്‍ഗ്രസിന്റെ മഹാജന സഭ ഇന്ന് തൃശ്ശൂരില്‍; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും കാട്ടിലേക്ക് പോകാന്‍ മടിയായിരുന്നു ഈ തണ്ണീര്‍ക്കൊമ്പന്. അതുകൊണ്ട് തന്നെ കര്‍ണാടകയിലെ ഹാസനിലെ കാപ്പിത്തോട്ടങ്ങളിലായിരുന്നു ആനയുടെ വിഹരകേന്ത്രം. തോട്ടങ്ങളില്‍ കറങ്ങിനടക്കുമ്പോള്‍ ആനയെ ഓടിക്കാനായി അവിടെയുള്ളവര്‍ എയര്‍ഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലെറ്റ് […]

ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

കൊച്ചി: ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ റോബോട്ടിക് ആനകളെ വേണോ? വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിനെ സമീപിക്കാം. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന റോബോട്ടിക് ആനകളെ കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ്. Also Read ; കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി കേരള-തമിഴ്നാട് അതിര്‍ത്തിഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീശങ്കരന്‍ കോവിലിലാണ് ഈനിരയിലെ ആദ്യ റോബോട്ടിക് ആനയെ നടയ്ക്കിരുത്തിയത്. ‘ശ്രീ ശിവശങ്കര ഹരിഹരന്‍’ എന്നാണ് പേര്. വലത്താനേ എന്നുപറഞ്ഞ് സ്വച്ചില്‍ അമര്‍ത്തിയാല്‍ റോബോട്ട് ആന വലത്തേക്ക് […]

നാലുവയസ്സുകാരന് ഷിഗെല്ല; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കൊല്ലം: കുട്ടികളില്‍ ഷിഗെല്ലബാധ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരവും വെള്ളവും കൈകാര്യംചെയ്യുന്നത് ഷിഗെല്ല ബാധയ്ക്ക് ഇടയാക്കാം. മലപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. നില ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോടുകൂടിയ വയറിളക്കമാകും. നിര്‍ജലീകരണം രോഗത്തെ മാരകമാക്കും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ കൃത്യമായ ചികിത്സ രോഗനിയന്ത്രണത്തിന് സഹായകമാകും. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ […]

നാലുവയസ്സുകാരന് ഷിഗെല്ല; ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത

കൊല്ലം: കൊല്ലം പരവൂരില്‍ നാലുവയസ്സുകാരന് ഷിഗെല്ലബാധ സ്ഥിരീകരിച്ചത് ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത. ഭക്ഷ്യസുരക്ഷാവകുപ്പിനും ആരോഗ്യവകുപ്പിനും ഇതുസംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. Also Read ; വിസാഫീസുകള്‍ കുത്തനെ കൂട്ടി യു.എസ് എന്നാല്‍ ഒരാഴ്ചയായി പുറത്തുനിന്നുള്ള ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അതേസമയം ഒരാഴ്ചമുന്‍പ് ഭക്ഷണശാലയില്‍നിന്നുള്ള സാന്‍വിച്ച് ഇവര്‍ കഴിച്ചിരുന്നതായും വിവരമുണ്ട്. കുട്ടി മരിച്ചദിവസം പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം മൂത്ത കുട്ടി കഴിച്ചതായി പറയപ്പെടുന്നു. […]

അനുവാദമില്ലാതെ ശരീരത്തില്‍ കടന്നു പിടിച്ചു; അഡ്വ. ആളൂരിനെതിരെയുള്ള യുവതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അഡ്വ ബി.എ ആളൂരിന്റെ മൊഴിയെടുക്കാന്‍ പോലീസ്. ഭൂമി കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയോട് ആളൂര്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ആളൂരിന്റെ മൊഴിയെടുക്കുക എന്നാണ് പുറത്തു വരുന്ന വിവരം. Also Read ; കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു അതേസമയം യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിട്ടുള്ളത്. […]

എയ്ഡ്സ് പരത്താന്‍ ലക്ഷ്യമിട്ട് പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും

കൊല്ലം: എയ്ഡ്‌സ് പരത്താന്‍ ലക്ഷ്യമിട്ട് കൊല്ലം പുനലൂരില്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും. ഇതിനു പുറമേ, പ്രതിക്ക് 1,05,000 രൂപ പിഴയും പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചിട്ടുണ്ട്. Also Read ; രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍ 2020 ല്‍ കൊല്ലം പുനലൂര്‍ ഇടമണ്ണിലാണ് സംഭവം. എച്ച്‌ഐവി ബാധിതനായി ചികിത്സയില്‍ കഴിയവെ, 49 കാരനായ പ്രതി 10 വയസ്സുകാരനെ […]

അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ ഡി എയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി അമിത് ഷാ 13ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരള പദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്. വൈകീട്ട് മൂന്നിനാണ് പൊതുയോഗം. കേരളപദയാത്രയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ഫെബ്രുവരി 3ന് ശനിയാഴ്ചയാണ്. Join with metro post […]

വസ്ത്രത്തില്‍ അതിവിദഗ്ദ്ധമായി സ്വര്‍ണം ഒളിപ്പിച്ച യുവതി അറസ്റ്റില്‍

മലപ്പുറം: ശരീരത്തില്‍ സ്വര്‍ണമൊളിപ്പിച്ച് എയര്‍പ്പോര്‍ട്ടിലെ അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്ന് യുവതി. എന്നാല്‍ ഈ യാത്രക്കാരിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കുന്നമംഗലം സ്വദേശിനിയായ ഷമീറ(45)യില്‍നിന്നും 1.34 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കൂടാതെ ഷമീറയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ എത്തിയ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35) എന്നിവരെയും പിടികൂടിയിട്ടുണ്ട്. Also Read ; ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ […]

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ തൊഴുത്തിന് പുറകില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ കൊന്നത്. Also Read ; ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ബഹളം വെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ച് കടുവ ഓടി മറയുകയായിരുന്നു. ഈ മേഖലയില്‍ കടുവശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് […]