കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ജൂണ്‍ 12ന് പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. Also Read ; കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ […]

കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യ വകുപ്പ്. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് കണക്കുകള്‍ ശേഖരിക്കുന്ന നടപടി തുടങ്ങി. ഫ്ളാറ്റിലെ കുടിവെള്ള സ്രോതസ്സില്‍ ഇ കോളി ബാക്ടീരിയ കലര്‍ന്നിട്ടുണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചെന്ന ആരോപണവും വിശദമായി പരിശോധിക്കും. സാഹചര്യം പരിശോധിച്ചു അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read ; തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; […]

തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; സ്റ്റീല്‍ ബോംബെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. Also Read ; മത്സര രംഗത്തേക്ക് ഉടനെയില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും എന്ന് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങപെറുക്കാന്‍ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ […]

മത്സര രംഗത്തേക്ക് ഉടനെയില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും എന്ന് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം. Also Read ; റെയില്‍വേയില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് 1104 ഒഴിവുകള്‍ ‘നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’, പിഷാരടി […]

മാസപ്പടി വിവാദം: കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സി.എം.ആര്‍.എല്‍- എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. Also Read;2024-ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടി ദീപികയെന്ന് റിപ്പോര്‍ട്ട് മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് കോടതി വിധിക്കെതിരേ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി […]

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും; തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം

തിരുവനന്തുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചിരുന്നു. Also Read; മദ്യപാനത്തിനിടെ ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: ബാറിനു പുറത്ത് കൂട്ടയടി; ഹെല്‍മറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ തലത്തില്‍ തിരുത്തല്‍ നടപടിക്ക് തയ്യാറെടുക്കുകയാണ് സിപിഐഎം. തെരഞ്ഞെടുപ്പ്് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ […]

മദ്യപാനത്തിനിടെ ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: ബാറിനു പുറത്ത് കൂട്ടയടി; ഹെല്‍മറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു

പത്തനംതിട്ട: മദ്യപാനത്തിനിടെ ‘ടച്ചിങ്‌സി’നെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. Also Read ; ‘പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്’; പുറത്താക്കണമെന്ന ആവശ്യവുമായി വീണ്ടും പോസ്റ്ററുകള്‍ പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. മേശ മാറി […]

കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്‍ക്കുള്‍പ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. Also Read ; കുടുംബ വഴക്ക് കാരണം കായംകുളത്ത് ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു വെള്ളത്തില്‍ പ്രശ്നമുണ്ടായിരുന്നുവെന്ന് ഡിഎല്‍എഫ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരാഹികള്‍ പ്രതികരിച്ചു. ആരോഗ്യവകുപ്പ് എത്തി എല്ലാ സ്രോതസ്സുകളും അടക്കുകയും വൃത്തിയാക്കുകയും ചെയ്തു. പ്രശ്നം കൂടുതല്‍ […]

കുടുംബ വഴക്ക് കാരണം കായംകുളത്ത് ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കര്‍ഷകരെ ‘ചതിച്ച്’ സര്‍ക്കാര്‍’; സംഭരിച്ച നെല്ലിന്റെ വിലയില്‍ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക,കര്‍ഷകര്‍ ഇന്ന് നിരാഹാരത്തിലേക്ക്

ആലപ്പുഴ: കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയില്‍ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല. ഉല്പാദനക്കുറവ് മൂലം വന്‍ നഷ്ടം നേരിടുന്നതിനിടയില്‍ സംഭരണ വിലയും കിട്ടാതായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. സംഭരണ വിലയുടെ കുടിശ്ശിക നല്‍കാത്തതിനെതിരെ നെല്‍ കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും. Also Read ; ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ് 2023 […]