സംസ്ഥാനത്ത് കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; ‘കള്ളക്കടലില്‍’ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്‌നാട് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ഉയര്‍ന്ന തിരമാല എന്നിവയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. Also Read ; പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന […]

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുല്‍സു ബീവി (85) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. Also Read ;പരശുറാം ഒന്നരമണിക്കൂര്‍ വൈകും; തീവണ്ടിസമയത്തില്‍ മാറ്റം ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ഹൈദ്രോസിന്റെ സഹോദരന്റെ മകന്‍ വീട്ടില്‍ അന്വേഷിച്ചെത്തുകയും വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് […]

പരശുറാം ഒന്നരമണിക്കൂര്‍ വൈകും; തീവണ്ടിസമയത്തില്‍ മാറ്റം

പാലക്കാട്: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട്, ചില തീവണ്ടികളുടെ യാത്രാസമയത്തില്‍ മാറ്റംവരുത്തി റെയില്‍വേ. Also Read ; തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂര്‍ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22638) 10നും 21നും രാത്രി 11.45-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാല്‍സ്റ്റേഷനില്‍ നിന്ന് 12.15-ന് പുറപ്പെടും. മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610) 11നും 22നും രാവിലെ […]

തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 16 മുതല്‍ 20 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. നാളത്തെ യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്റെ ചുമതല കെ സുധാകരന്‍ ഏറ്റെടുത്തേക്കും. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ എം എം ഹസ്സനാണ് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. Also Read ;നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി കോണ്‍ഗ്രസ് […]

നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി

കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ […]

ടെസ്റ്റ് ബഹിഷ്‌കരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍; പ്രതിഷേധക്കാരെ മാഫിയയാക്കി മന്ത്രി

സ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൊണ്ടുവന്ന പരിഷ്‌കരണം നടപ്പാക്കാനാകാതെ പാളി. വ്യാഴാഴ്ചമുതല്‍ പുതിയ മാനദണ്ഡമനുസരിച്ച് ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. ഡ്രൈവിങ് സ്‌കൂളുകള്‍ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിനിറങ്ങിയതോടെ, സംസ്ഥാനത്ത് ഒരിടത്തും ടെസ്റ്റ് നടത്താനായില്ല. അടിസ്ഥാനസൗകര്യം ഒരുക്കാതെയും കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെയും പരിഷ്‌കരണം നടപ്പാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കി. Also Read ;സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ല : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കെഎസ്ഇബി അറിയിക്കണമെന്ന് സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്കാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പരിഷ്‌കരണം നടപ്പാക്കാന്‍ ഇറക്കിയ സര്‍ക്കുലര്‍ […]

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. Also Read ;ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും […]

തിരുവനന്തപുരത്ത് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55) ആണ് ജീവനൊടുക്കിയത്. പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നു ബന്ധിക്കള്‍ ആരോപിച്ചു. Also Read ;പത്താം ക്ലാസ് പാസ്സായവര്‍ക്ക് കേരളത്തില്‍ NIRT യില്‍ ജോലി തോമസ് നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്നും ബന്ധുക്കള്‍ പറയുന്നു. മകളുടെ വിവാഹത്തിനു വേണ്ടിയാണ് പണം […]

മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ് ; പരാതി നല്‍കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ നിര്‍ണായകമായ ഈ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതില്‍ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ കെഎസ്ആര്‍ടിസി എംഡിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നല്‍കിയത്. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് കാണാതായതില്‍ കേസ് എടുത്തിരിക്കുന്നത്. Also Read ;ആലുവയിലെ ഗുണ്ടാ ആക്രമണം: വെട്ടേറ്റവരുടെ നില ഗുരുതരം, അഞ്ചുപേര്‍ കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം കേസിലെ നിര്‍ണായക തെളിവായ […]

ആലുവയിലെ ഗുണ്ടാ ആക്രമണം: വെട്ടേറ്റവരുടെ നില ഗുരുതരം, അഞ്ചുപേര്‍ കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍ പഞ്ചായത്ത് അംഗം സുലൈമാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തര്‍ക്കത്തിന്റെ മുന്‍ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം. പ്രതികള്‍ കാറിലും ബൈക്കിലുമായാണ് എത്തിയത്. Also Read ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.വി […]