മദ്യലഹരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ട: അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്നാകരന്‍ (53) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. Also Read ; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന്‍ മരിച്ചു ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ […]

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി: വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് ഈ അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണി(28)യാണ് മരിച്ചത്.കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടമാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്. Also Read ; മോദിക്ക് പിന്നാലെ രാഹുലും വരുന്നു; സംസ്ഥാനത്ത് ഇന്ന് പ്രചാരണത്തിന് ചൂടേറും ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. മനോജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. […]

മോദിക്ക് പിന്നാലെ രാഹുലും വരുന്നു; സംസ്ഥാനത്ത് ഇന്ന് പ്രചാരണത്തിന് ചൂടേറും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ മോദി തിങ്കളാഴ്ച രാവിലെ തൃശ്ശൂര്‍ കുന്ദംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ആദ്യമെത്തുക. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി തിങ്കളാഴ്ച രാവിലെ ഹെലിക്കോപ്ടറിലാണ് തൃശ്ശൂരിലെത്തുക. Also Read ; നെഞ്ചുവേദനയെ തുടര്‍ന്ന് നടന്‍ സായാജി ഷിന്‍ഡേ ആശുപത്രിയില്‍; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് […]

നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് വൈത്തിരിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭര്‍ത്താവ് ഉമ്മറാണ് കാര്‍ ഓടിച്ചിരുന്നത്. Also Read ; വയോധിക തലയ്ക്കടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി ഇന്നു രാവിലെ ആറു മണിയോടെയാണ ് ഈ സംഭവം. നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു […]

വയോധിക തലയ്ക്കടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആണ് വയോധിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. Also Read ; അബ്ദു റഹീമിന്റെ മോചനം; നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ […]

ബുധനാഴ്ച വരെ ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. Also Read; 34 കോടി മോചനദ്രവ്യം സമാഹരിച്ചെങ്കിലും റഹീമിന് ഇനിയും കടമ്പകള്‍ ബാക്കി; ജയില്‍ മോചിതനാവാന്‍ ചുരുങ്ങിയത് ഒന്നരമാസം പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും […]

വേനൽമഴ പെയ്തിട്ടും സംസ്ഥാനത്ത് ചൂട് തുടരുന്നു; താപനില 35-40 ഡിഗ്രി വരെ ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും. എന്നാല്‍ ഇന്നലെ സംസ്ഥാനത്തെ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.ഇടിമിന്നലോടുകൂടിയ വേനല്‍ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ ഈ വേനല്‍ മഴ സംസ്ഥാനത്തെ ചൂടിന് നേരിയ ആശ്വാസമായെങ്കിലും ഇന്നും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 35 മുതല്‍ 40 ഡിഗ്രീ സെല്‍ഷ്യസ് വരെയാകും.കൊല്ലം,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ കടുത്ത ചൂട് തുടരും.അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും […]

ഒടിടിയിലും വന്‍വിജയം നേടി പ്രേമലു ; സോഷ്യല്‍ മീഡിയ ഫുള്‍ ട്രെന്‍ഡിങിലാ…

വമ്പന്‍ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തില്‍ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ പ്രേമലു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. Also Read ; വടകടയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് മലയാളകരയില്‍ വിജയക്കൊടി […]

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20-ലേറെ പേര്‍ക്ക് പരിക്ക് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഈ അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. Also Read ; ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍ സര്‍വീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ അടുത്തുളള തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ സാരമല്ല. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. പിറകില്‍ വന്ന ബസ്സിലെ […]

റയില്‍വേട്രാക്ക് അറ്റകുറ്റപ്പണി; 17 വരെ ട്രെയിനുകള്‍ വൈകും

പാലക്കാട്:ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. Also Read ; താമരശേരി രൂപത ഇന്ന് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്ലാസുകളിലാണ് പ്രദര്‍ശനം വൈകി ഓടുന്ന ട്രെയിനുകള്‍ ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12685)15നു മൂന്ന് മണിക്കൂറും 10 മിനിറ്റും […]