വേനൽമഴ പെയ്തിട്ടും സംസ്ഥാനത്ത് ചൂട് തുടരുന്നു; താപനില 35-40 ഡിഗ്രി വരെ ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും. എന്നാല്‍ ഇന്നലെ സംസ്ഥാനത്തെ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.ഇടിമിന്നലോടുകൂടിയ വേനല്‍ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ ഈ വേനല്‍ മഴ സംസ്ഥാനത്തെ ചൂടിന് നേരിയ ആശ്വാസമായെങ്കിലും ഇന്നും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 35 മുതല്‍ 40 ഡിഗ്രീ സെല്‍ഷ്യസ് വരെയാകും.കൊല്ലം,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ കടുത്ത ചൂട് തുടരും.അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും […]

ഒടിടിയിലും വന്‍വിജയം നേടി പ്രേമലു ; സോഷ്യല്‍ മീഡിയ ഫുള്‍ ട്രെന്‍ഡിങിലാ…

വമ്പന്‍ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തില്‍ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ പ്രേമലു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. Also Read ; വടകടയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് മലയാളകരയില്‍ വിജയക്കൊടി […]

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20-ലേറെ പേര്‍ക്ക് പരിക്ക് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഈ അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. Also Read ; ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍ സര്‍വീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ അടുത്തുളള തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ സാരമല്ല. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. പിറകില്‍ വന്ന ബസ്സിലെ […]

റയില്‍വേട്രാക്ക് അറ്റകുറ്റപ്പണി; 17 വരെ ട്രെയിനുകള്‍ വൈകും

പാലക്കാട്:ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. Also Read ; താമരശേരി രൂപത ഇന്ന് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്ലാസുകളിലാണ് പ്രദര്‍ശനം വൈകി ഓടുന്ന ട്രെയിനുകള്‍ ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12685)15നു മൂന്ന് മണിക്കൂറും 10 മിനിറ്റും […]

താമരശേരി രൂപത ഇന്ന് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്ലാസുകളിലാണ് പ്രദര്‍ശനം

കോഴിക്കോട്: വിവാദ ചിത്രം ‘കേരള സ്റ്റോറി’ ഇന്ന് താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ് യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. Also Read ; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം നേരത്തെ ആരോപിച്ചിരുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി ‘സുവിശേഷോത്സവം’ എന്ന് പേരിട്ടിരിക്കുന്ന അവധിക്കാല ക്ലാസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. നേരത്തെ ഇടുക്കി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ ‘കേരള […]

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ ഫോറന്‍സിക് സംഘം ഇന്ന് വയനാട്ടിലെത്തും, സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ഹാജരാകണം 17-ന് സാമ്പിള്‍ വെടിക്കെട്ടും 18-ന് ചമയപ്രദര്‍ശനവും നടക്കും. പത്തൊമ്പതിന് പ്രസിദ്ധമായ തൃശൂര്‍ പൂരം ആസ്വാദനത്തിന്റെ പലവര്‍ണപൂമരമാകും. തിരുവമ്പാടി ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 11-നും 11.30-നും […]

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ ഫോറന്‍സിക് സംഘം ഇന്ന് വയനാട്ടിലെത്തും, സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ഹാജരാകണം

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ ഫോറന്‍സിക് സംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരും ഇന്ന് പൂക്കോട് സര്‍വകലാശാലയിലെത്തും. സിദ്ധാര്‍ത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട് ഇന്ന് ഒമ്പത് മണിക്ക് കോളേജിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. Also Read ; പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍; തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനം, സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്ക് നിരോധനം കണ്ണൂരില്‍ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമാണ് പ്രാഥമിക അന്വേഷണം മുന്‍പ് നടത്തിയിരുന്നത്. കോളേജിലും ഹോസ്റ്റല്‍ മുറിയിലും കുന്നിന്‍പുറത്തുമെല്ലാം സിബിഐ സംഘം […]

പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍; തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനം, സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്ക് നിരോധനം

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രില്‍ 15 തിങ്കളാഴ്ച കുന്നംകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തൃശൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും ജില്ലയിലേക്ക് എത്തുന്നത്. തൃശൂര്‍, ആലത്തൂര്‍, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. Also Read ; യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് കുന്നുമ്മക്കര; മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്തെ […]

യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് കുന്നുമ്മക്കര; മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം

ഓര്‍ക്കാട്ടേരി: രാത്രിയില്‍ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെ തന്നെ അമ്മ തിരക്കിയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരംആയിരുന്നു . അതിന്റെ നടുക്കത്തിലാണ് നെല്ലാച്ചേരിയിലെ തോട്ടോളിമീത്തല്‍ ഷീബ. ഷീബയുടെ മകന്‍ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരില്‍ ഒരാള്‍. Also Read ;സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് മേയര്‍; വെട്ടിലായി സിപിഎം,ആയുധമാക്കി കോണ്‍ഗ്രസ് രാത്രി മുഴുവന്‍ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെ മകനെത്തേടിയിറങ്ങിയത്. അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര […]

കേരളം ചോദിച്ചത് 5000 കോടി; കേന്ദ്രാനുമതി 3000 കോടി

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കേന്ദ്രം 3000 കോടി കടമെടുക്കാന്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ചോദിച്ചിരുന്നത് എന്നാല്‍ 3000 കോടി മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ.അതും വാപ്രാ പരിധിയില്‍ നിന്നാണ് കടമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത. ഈ തുക വായ്പാ പരിധിയില്‍ നിന്നും കുറക്കുകയും ചെയ്യും. അതേ സമയം കടമെടുക്കാന്‍ കേരളം കാണിക്കുന്ന ഈ വ്യഗ്രത കേരളത്തെ അപകടത്തില്‍ എത്തിക്കുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ വര്‍ഷം മാത്രം കേരളം കടമെടുത്തത് 56583 കോടി […]