കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്രത്തിന്റെ അവഗണന. അല്ലാതെ കേന്ദ്രം അല്ല കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തില്‍ നിന്ന് 57800 കോടി രൂപ കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണെന്നും കേരളത്തിലെ നികുതി പിരിവ് പരാജയമാണെന്നും സതീശന്‍ പറഞ്ഞു. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. പ്രതിപക്ഷം സര്‍ക്കാരിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരാണ് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































