October 18, 2024

നമ്മുടെ കൊച്ചിക്ക് ചെന്നൈയുടെ ഗതി വരുമോ?

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം അനുഭവിക്കുകയാണ് ചെന്നൈ മഹാനഗരം. നഗരത്തെ ആകെ വെള്ളത്തില്‍മുക്കിയും റോഡ്, റെയില്‍, വ്യോമ ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറാക്കി ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുമാണ് മഴ തിമിര്‍ത്തു പെയ്തത്. ഇന്ത്യന്‍ നഗരങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ മോശം ഫലം അനുഭവിക്കുന്നതിന് ഉദാഹരണമാണ് ചെന്നൈ. 40 സെന്റീമീറ്റര്‍ മഴ ലഭിച്ചതിന് പിന്നാലെയാണ് ചെന്നൈയില്‍ ദുരിതം പെയ്തിറങ്ങിയത്. 2015ലും നഗരത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇപ്പോഴുണ്ടായ ദുരിതം ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്. എന്നാല്‍ അത് മാത്രമാണ് കാരണമെന്ന് പറയാന്‍ കഴിയില്ല. […]

ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ട് എന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. Also Read; ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത് എന്നാൽ 2022- 23 അക്കാദമിക് വർഷത്തെ […]

ഇസ്രയേലിൽ നിന്നെത്തിയ മലയാളികളുടെ ആദ്യസംഘം കൊച്ചിയിലെത്തി

ഇസ്രയേലിൽ നിന്ന് രാജ്യത്ത് എത്തിയ ആദ്യസംഘത്തില്‍ മലയാളി വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ കൊച്ചിയിലെത്തി. ഡൽഹിയിലെത്തിയ ആദ്യസംഘത്തിൽ ഏഴ് മലയാളികളാണ് ഉള്ളത്. മാധ്യമങ്ങളിൽ കാണുന്നപോലെ അത്ര വലിയ പരിഭ്രാന്തി ഇസ്രയേലിൽ ഇല്ലെന്ന് കൊച്ചിയിലെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്, കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പേരും മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികളുമാണ് നാട്ടിലെത്തിയത്. Also Read; സെല്‍ഫ് ഹീലിങ് ഡിസ്പ്ലേവരുന്നു സ്‌ക്രാച്ച് വീണാലും ഇനി പ്രശ്‌നമില്ല സ്വയം പരിഹരിക്കും അവിടെ എല്ലാവരും സുരക്ഷിതരാണ്. എല്ലാം സാധാരണപോലെയാണ്. അവിടെത്തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. ഗാസ ഇസ്രയേൽ […]