പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍; തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനം, സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്ക് നിരോധനം
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രില്‍ 15 തിങ്കളാഴ്ച കുന്നംകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തൃശൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും ജില്ലയിലേക്ക് എത്തുന്നത്. തൃശൂര്‍, ആലത്തൂര്‍, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. Also Read ; യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് കുന്നുമ്മക്കര; മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്തെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































