മറ്റത്തൂരിലെ കൂറുമാറ്റ വിവാദം; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് രാജി വെച്ച കോണ്‍ഗ്രസ് അംഗങ്ങള്‍

തൃശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റ വിവാദത്തില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് രാജി വെച്ച രണ്ട് മുന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് വാങ്ങിയ തങ്ങള്‍ എങ്ങനെ ബിജെപിയെ പിന്തുണയ്ക്കും എന്നാണ് ഇവര്‍ പറയുന്നത്. മറ്റത്തൂരിലെ പ്രാദേശിക നേതാക്കളുടെ താല്പര്യം മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് ഇവര്‍ പറഞ്ഞു. ബുള്‍ഡോസര്‍ രാജ്; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ രാജിക്ക് മുന്‍പായി ഡിസിസി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതായും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ബിജെപി […]

ബുള്‍ഡോസര്‍ രാജ്; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ഇന്ന് കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഭവന നിര്‍മ്മാണ മന്ത്രി സമീര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടി. സ്വര്‍ണ്ണക്കൊള്ള; ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശം ഉണ്ട്: പ്രവാസി വ്യവസായി ബുള്‍ഡോസര്‍ രാജ് സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനുപിന്നാലെ വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് […]

സ്വര്‍ണ്ണക്കൊള്ള; ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശം ഉണ്ട്: പ്രവാസി വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ വ്യക്തതയുമായി പ്രവാസി വ്യവസായി. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് പ്രവാസി വ്യവസായി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒരു പോറ്റി കൈമാറിയതെന്നാണ് മണി പറഞ്ഞത്.എന്നാല്‍, ഈ വസ്തുക്കള്‍ തുറന്ന് കാണാന്‍ കഴിഞ്ഞില്ലെന്നും പ്രവാസി വ്യവസായി പറയുന്നുണ്ട്. വിലപേശലിലുള്ള തര്‍ക്കം മൂലം പിന്നീട് ആ ബിസിനസ് നടക്കാതെ […]

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

സ്വര്‍ണ്ണക്കൊള്ള; ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശം ഉണ്ട്: പ്രവാസി വ്യവസായി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് പ്രവാസി വ്യവസായി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒരു പോറ്റി കൈമാറിയതെന്നാണ് ഡി മണി പറഞ്ഞത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ബുള്‍ഡോസര്‍ രാജ്; പ്രതിസന്ധി ചര്‍ച്ച […]

അനായാസേന ലയനം; ബിജെപി അധികാരത്തിലെത്താന്‍ ബിജെപി ജയിക്കണമെന്നില്ല, കോണ്‍ഗ്രസ് ജയിച്ചാലും മതി: പരിഹസിച്ച് എം സ്വരാജ്

തിരുവനന്തപുരം: മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ പരിഹസിച്ച് സിപിഎം നേതാവ് എം സ്വരാജ്. എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും ഇപ്പോഴുമുള്ളത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സഖ്യത്തെ പരിഹസിച്ച് സ്വരാജ് രംഗത്തെത്തിയത്. എംഎല്‍എ ഓഫീസ് കെട്ടിടം വേണമെന്ന് ആര്‍ ശ്രീലേഖ; കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് എംഎല്‍എ മറ്റത്തൂരില്‍ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാര്‍ത്തയാണെങ്കില്‍ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോണ്‍ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ്. അവിടെ കൈപ്പത്തിയില്‍ […]

എംഎല്‍എ ഓഫീസ് കെട്ടിടം വേണമെന്ന് ആര്‍ ശ്രീലേഖ; കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് എംഎല്‍എ

തിരുവനന്തപുരം: വട്ടിയൂര്‍കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഇന്ന് രാവിലെ ഫോണിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടമാണ് തനിക്ക് സൗകര്യമെന്നാണ് ശ്രീലേഖയുടെ വാദം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്നാണ് വി കെ പ്രശാന്തിന്റെ നിലപാട്. തന്റെ കാലാവധി മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കി. ബിജെപി ഭൂരിപക്ഷമുള്ള […]

പോറ്റിയ്‌ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ ഫോട്ടോ പ്രചരിപ്പിച്ചു; എന്‍ സുബ്രഹ്‌മണ്യന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്‌മണ്യന്‍ ചിത്രം പങ്കുവെച്ചത്. ചേവായൂര്‍ പൊലീസ് സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാണ് കേസെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് […]

ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: 41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തമാകും. മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. ഗുരുവായൂരപ്പന് ഇന്ന് കളഭാട്ടം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 35,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു […]

ഗുരുവായൂരപ്പന് ഇന്ന് കളഭാട്ടം

തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ ഇന്ന് ഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ഗുരുവായൂരപ്പന് വിശേഷാല്‍ കളഭം അഭിഷേകം ചെയ്യും. ദിവസവും ഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും കളഭാട്ടം നടക്കുന്നത് വര്‍ഷത്തില്‍ മണ്ഡലകാല സമാപന ദിവസമാണ്. കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് വിശേഷാല്‍ കളഭാഭിഷേകം നടത്തുക. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം കശ്മീര്‍ കുങ്കുമം, പനിനീര്‍ തുടങ്ങിയവ പ്രത്യേക അളവില്‍ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കും. കീഴ്ശാന്തിമാരാമ് ഇത് തയ്യാറാക്കുന്നത്. പന്തീരടി പൂജ കഴിഞ്ഞ് കളഭ പൂജയ്ക്ക് ശേഷമാണ് കളഭക്കൂട്ട് […]

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

ഗുരുവായൂരപ്പന് ഇന്ന് കളഭാട്ടം തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ ഇന്ന് ഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ഗുരുവായൂരപ്പന് വിശേഷാല്‍ കളഭം അഭിഷേകം ചെയ്യും. ദിവസവും ഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും കളഭാട്ടം നടക്കുന്നത് വര്‍ഷത്തില്‍ മണ്ഡലകാല സമാപന ദിവസമാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം പത്തനംതിട്ട: 41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി. മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10.10നും […]