ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു ഡി മണി ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്‍ എന്നയാളാണെന്ന് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി..

ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘദൂര ട്രെയിന്‍ യാത്രകളുടെ നിരക്ക് കൂട്ടി. പുതിക്കിയ നിരക്ക് ഇന്ന മുതല്‍ പ്രാബല്യത്തില്‍ വരും. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് റെയില്‍വേ നിരക്ക് കൂട്ടുന്നത്. മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍ പ്രീമിയം ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, തേജസ്, തുരന്തോ, ഹംസഫര്‍, അമൃത് ഭാരത്, ഗതിമാന്‍, ഗരീബ് രഥ്, ജനശതാബ്ദി, മഹാമന, അന്ത്യോദയ, യുവ എക്‌സ്പ്രസ്, നമോ ഭാരത് റാപ്പിഡ് റെയില്‍ എന്നിവയിലാണ് നിരക്ക് പുതുക്കിയിരിക്കുന്നത്. ഡിസംബര്‍ 26 […]

മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ അതൃപ്തിയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നുള്ള പ്രചാരണം നടന്നിരുന്നു. എന്നാല്‍ അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശ്രീലേഖയുടെ അതൃപ്തി പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ശ്രീലേഖയെ അതൃപ്തി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് […]

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ് നടക്കുക. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം സത്യപ്രത്ജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല. വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാന്‍ വേണ്ടത്. സ്ഥാനാര്‍ത്ഥിയെ ഒരംഗം നാമനിര്‍ദേശം ചെയ്യുകയും ഒരാള്‍ പിന്‍താങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിര്‍ദേശം […]

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍ തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ […]

ഇന്ത്യക്ക് അഭിമാനനേട്ടം, ബാഹുബലി വിക്ഷേപണം വിജയകരം

ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം. എല്‍വിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തിക്കുന്നത്. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ, ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ബുധനാഴ്ച രാവിലെ 8.24-നായിരുന്നു വിക്ഷേപണം. Join […]

പൊന്നിന്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില 1,01,600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് പായുന്നു. സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കുറച്ചു നാളുകളായി സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബറിലെ ഭണ്ഡാര വരവ് 6.53 കോടി കൊവിഡിന്റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. […]

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

പൊന്നിന്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില 1,01,600 രൂപ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നടിയെ ആക്രമിച്ച കേസ്; […]

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബറിലെ ഭണ്ഡാര വരവ് 6.53 കോടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവായി 6,53,16,495 രൂപ ലഭിച്ചു. 1കിലോ 444ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണ്ണവും 8 കിലോഗ്രാം 25 ഗ്രാം വെള്ളിയും ലഭിച്ചു. കെ ജി ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതലയുണ്ടായിരുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ പതിനാലും നിരോധിച്ച ആയിരം രൂപയുടെ പതിനാറും അഞ്ഞൂറിന്റെ 38 നോട്ടുകളും ലഭിച്ചു. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി […]

വിദ്യാര്‍ത്ഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതെ കെഎസ്ആര്‍ടിസി; പൊലീസില്‍ അറിയിച്ച് സഹയാത്രക്കാര്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ രാത്രി യാത്ര ചെയ്ത പെണ്‍കുട്ടികളെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കിയില്ലെന്ന് പരാതി. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അങ്കമാലിയില്‍ നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിര്‍ത്താന്‍ കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയാറായില്ലെന്നാണ് പരാതി. എറണാകുളത്ത് പോയി മടങ്ങുംവഴിയാണ് ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായരും പത്തനംതിട്ട സ്വദേശി ആല്‍ഫ പി ജോര്‍ജും ബസില്‍ കയറിയത്. രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോള്‍ […]