ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ ദ്വാരപാലക പാളികള്‍ കടത്തിയതില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യംചെയ്യലിന് തടസമാകില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി; ലിറ്ററിന് 74 രൂപ കേസില്‍ ജയശ്രീ നിര്‍ണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി […]

സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി; ലിറ്ററിന് 74 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലകൂടി. ആറ് മാസത്തിനിടെ മണ്ണെണ്ണയ്ക്ക് ലിറ്റിന് 13 രൂപയാണ് കൂടിയത്. ലിറ്ററിന് 74 രൂപയായി. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഡിസംബര്‍ മാസത്തില്‍74 രൂപയായി ഉയര്‍ന്നു. മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് മണ്ണെണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായത്. റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന […]

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവ്നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ നവ്നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു. 2024 മാര്‍ച്ച് 16നാണ് പ്രസാര്‍ഭാരതി ചെയര്‍മാനായി നിയമിതനായത്. 1988 ബാച്ച് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണ് നവ്നീത് കുമാര്‍ സെഹ്ഗാള്‍. രാജി സ്വീകരിച്ചതായി വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചില്‍ വിവരം ചോരുന്നു; അന്വേഷണം രഹസ്യ സ്വഭാവത്തില്‍ വേണമെന്ന് എഡിജിപി ഉത്തര്‍പ്രദേശ് കേഡറിലാണ് അദ്ദേഹം സര്‍വീസില്‍ പ്രവേശിച്ചത്. 2023 ജൂലായില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ അഡീ. ചീഫ് സെക്രട്ടറിയായി വിരമിച്ചു. ഇക്കാലയളവില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ വിവിധ […]

രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചില്‍ വിവരം ചോരുന്നു; അന്വേഷണം രഹസ്യ സ്വഭാവത്തില്‍ വേണമെന്ന് എഡിജിപി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തില്‍ പൊലീസ്. ഈ സംശയം നിലനില്‍ക്കെ രാഹുലിനായുള്ള അന്വേഷണം രഹസ്യ സ്വഭാവത്തില്‍ വേണമെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം രാഹുലിനായി അന്വേഷണ സംഘം വയനാട്- കര്‍ണാടക അതിര്‍ത്തി കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്. രാഹുല്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് കടന്നെന്ന സൂചനയിലാണ് അന്വേഷമം വ്യാപിപ്പിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, […]

മാങ്കൂട്ടത്തിലിനെതിരായ പരാതി; ഹൈക്കമാന്‍ഡിലും സമ്മര്‍ദം, കേരളം ഉടന്‍ നടപടികള്‍ എടുക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതികളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമ്മര്‍ദത്തില്‍. പരാതികള്‍ ഹൈക്കമാന്‍ഡില്‍ എത്തിയതോടെ വിഷയം ദേശീയതലത്തില്‍ ബിജെപി ആയുധമാക്കുമോ എന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ആശങ്ക. വിഷയത്തില്‍ കേരളം തുടര്‍നടപടികള്‍ എത്രയുംവേഗം എടുക്കണം എന്നാണ് നിര്‍ദേശം. ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിനെ വലിച്ചിഴച്ചതില്‍ അതൃപ്തി ശക്തമാണ്. കേരളത്തില്‍ എത്തുന്ന കെ സി വേണുഗോപാല്‍ നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം. രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി: കെ മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി നേതാവിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി […]

രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി: കെ മുരളീധരന്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് കെ.മുരളീധരന്‍. കോണ്‍ഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനം വേഗത്തില്‍ കൈക്കൊള്ളുമെന്നമാണ് കെ മുരളീധരന്‍ പറഞ്ഞത്. ഇതിലൂടെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന സൂചന ശക്തമാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന […]

രാഹുല്‍ കര്‍ണാടകയില്‍, കാര്‍ കണ്ടെത്തി, അന്വേഷണം ശക്തമാക്കി പൊലീസ്

ബെംഗളൂരു: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കര്‍ണാടത്തിലേക്ക് കടന്നതായി സൂചന. ഇന്നലെ രാവിലെയോടെ രാഹുല്‍ ബെംഗളൂരില്‍ എത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് സംഘം ബെംഗളൂരുവിലേക്ക് എത്തിയപ്പോഴേക്കും രാഹുല്‍ രക്ഷപ്പെട്ടു. കാര്‍ ബെംഗളൂരുവില്‍ നിന്ന് പൊലീസ് കണ്ടെത്തി. ആ കാര്‍ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുല്‍ ബെംഗളൂരുവില്‍ നിന്ന് മുങ്ങിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച ആളിന് വേണ്ടി പരിശോധന ആരംഭിച്ചു. ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു മൂന്ന് കാറുകളാണ് രാഹുല്‍ മാറിക്കയറിയത് എന്നാണ് […]

ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ പോരമംഗലത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ആണ് മൂന്നുപേരെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. രാഹുല്‍ കടന്നു കളയാന്‍ ഉപയോഗിച്ച കാര്‍ ഉടമയെ ചോദ്യം ചെയ്യും; അന്വേഷണം ഊര്‍ജിതം രണ്ട് ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും ബാഡ്മിന്റണ്‍ കളിച്ചശേഷം മടങ്ങുകയായിരുന്നു. അക്രമി കൃഷ്ണ കിഷോര്‍ […]

രാഹുല്‍ കടന്നു കളയാന്‍ ഉപയോഗിച്ച കാര്‍ ഉടമയെ ചോദ്യം ചെയ്യും; അന്വേഷണം ഊര്‍ജിതം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്നു കടന്നു കളയാന്‍ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യാന്‍ നീക്കം. രാഹുലിന് കാര്‍ കൈമാറിയത് ഏത് സാഹചര്യത്തിലാണെന്ന് പൊലീസ് പരിശോധിക്കും. പാലക്കാട് നിന്നു പോകും മുന്‍പ് രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും. രാഹുലിനെ സംരക്ഷിക്കുന്നില്ല, കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം: രമേശ് ചെന്നിത്തല രാഹുലിനായുള്ള അന്വേഷണം ഊര്‍ജിതമാണ്. രാഹുലിനെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.രാഹുല്‍ പൊള്ളാച്ചിയില്‍ തങ്ങിയെന്നിങ്ങിനെ […]

രാഹുലിനെ സംരക്ഷിക്കുന്നില്ല, കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം: രമേശ് ചെന്നിത്തല

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു രാഹുലിന്റെ വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടിയാണെന്നും നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, കിഫ്ബി മസാല ബോണ്ടില്‍ ഇഡിയെ വെച്ച് ബിജെപിയും സിപിഐഎമ്മും […]