ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ നീക്കം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ സാധ്യത. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സ്വര്‍ണപ്പാളികള്‍ക്കായി ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. […]

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിെതിരെ തുടരന്വേഷണം ഇല്ല. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കുകയും ചെയ്തു. ഒന്നിന് 7.50 രൂപ; കേരളത്തില്‍ കോഴി മുട്ടയ്ക്ക് റെക്കോര്‍ഡ് വില ക്ലീന്‍ ചിറ്റ് റദ്ദാക്കിയ […]

ഒന്നിന് 7.50 രൂപ; കേരളത്തില്‍ കോഴി മുട്ടയ്ക്ക് റെക്കോര്‍ഡ് വില

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി കോഴി മുട്ട. കേരളത്തില്‍ ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്‌നാട് നിന്ന് കയറ്റുമതി കൂടിയതാണ് കേരളത്തിന് തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് വിലയിരുത്തല്‍.നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപയ്ക്ക് വില്‍ക്കും. വായ്പാ ക്രമക്കേട്; പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ഇത് സാധാരണ കടകളിലെത്തുമ്പോള്‍ […]

ശബരിമല സ്വര്‍ണക്കൊള്ള; സി പി എം മുന്‍ എം എല്‍ എ എ.പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ പങ്ക് എസ് ഐ ടിക്ക് ബോധ്യമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ ഇന്നു തന്നെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മുമ്പ് അറസ്റ്റിലായവരുടെ മൊഴിയിലും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം എ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യവും നല്‍കിയത് പത്മകുമാറാണെന്നും തെളിഞ്ഞു. മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു കേസിലെ എട്ടാം […]

മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: മലയാള ഭാഷയില്‍ എസ്എസ്എല്‍സി പരീക്ഷ ഏഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍, 2024-25ല്‍ ഈ കണക്കുകള്‍ 36.56% ആയി കുറഞ്ഞതായാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ 4,27,017 വിദ്യാര്‍ഥികളില്‍ 1,56,161 വിദ്യാര്‍ഥികള്‍ മാത്രമാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതിയത്. 2019 ല്‍ 2,43,409 വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ പരീക്ഷ എഴുതിയതിനെക്കാളും 87,000 കുട്ടികള്‍ കുറവ്. ശബരിമലയില്‍ ഇന്നും […]

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ കാത്തുനിന്നത് 12 മണിക്കൂര്‍, ഇന്ന് മുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പ ദര്‍ശനത്തിനായി 12 മണിക്കൂറാണ് ഭക്തര്‍ കാത്തുനിന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3957 പേര്‍ ദര്‍ശനം നടത്തി. നാലുമണി മുതല്‍ അഞ്ച് വരെ 3570 പേര്‍ ദര്‍ശനം നടത്തി. അഞ്ചുമണി മുതല്‍ ആറ് വരെ 3570 പേര്‍ ദര്‍ശനം നടത്തി. 1 മിനിറ്റില്‍ പരമാവധി 68 പേരെയാണ് കടത്തിവിടുന്നത്. ഭക്തജനത്തിരക്ക് തുടന്നതുകൊണ്ടുതന്നെ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അവസരം ഒരുക്കുക. തിങ്കളാഴ്ച വരെ […]

ഇനി തട്ടിപ്പ് ഒന്നും നടക്കില്ല; രാജ്യത്ത് ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വമ്പന്‍ മാറ്റം വരാന്‍ പോകുന്നു. ഇനി പഴയ പാസ്‌പോര്‍ട്ടിന് പകരം ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാകും പാസ്‌പോര്‍ട്ട് നിര്‍മ്മിക്കുക. ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതോടെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതു സഹായിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (കഇഅഛ) മാനദണ്ഡങ്ങള്‍ക്ക് അനിസൃതമായാണ് […]

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം അടുത്ത മാസം മുതല്‍ ആരംഭിക്കും. ചീഫ് പ്രോജക്ട് മാനേജര്‍ കണ്ണന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മാരിമുത്തു എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്ന് നോക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷന്റെ ആകെ ചെലവ് 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം […]

കെ.വി തോമസിന്റെ വിമാനയാത്രക്ക് അധിക തുക; ഒഡെപെകിന് തുക കൈമാറും

തിരുവനന്തപുരം: ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കെവി തോമസിന്റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്. വിമാനയാത്ര വകയില്‍ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. ഒഡെപെകിന് തുക കൈമാറും. റഡിഡന്റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്റെ യാത്രക്കാണ് ഉപയോഗിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; സര്‍വീസ് ജനുവരി മുതല്‍ ആകെ ബജറ്റ് വിഹിതം അഞ്ച് ലക്ഷം രൂപയായിരുന്നു. ഇത് […]

ശബരിമലയില്‍ വന്‍ തിരക്ക്; പതിനെട്ടാംപടി ചവിട്ടാനാകാതെ ഭക്തര്‍, നിരവധി പേര്‍ കുഴഞ്ഞുവീണു

ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂനിന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തര്‍ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി. പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞത് വൈകി, കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ തിരക്ക് വര്‍ധിച്ചതോടെ […]