ന്യൂയോര്‍ക്കിലെ ആദ്യ മേയറാകുന്ന ഇന്ത്യന്‍ വംശജനായി സൊഹ്‌റാന്‍ മംദാനി; ട്രംപിന് വന്‍ തിരിച്ചടി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രം. ന്യൂയോര്‍ക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി(34) വിജയിച്ചു. ആദ്യമായിട്ടാണ് ന്യൂയോര്‍ക്കില്‍ ഒരു ഇന്ത്യന്‍ വംശജന്‍ മേയറാകുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെ […]

മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ സുഹൃത്ത് കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് വെള്ളിത്തിരയില്‍ തിളങ്ങിയ നായപരിശീലകന്‍

തോട്ടട: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസുഹൃത്ത് കുഴഞ്ഞ് വീണ് മരിച്ചു. കിഴുത്തള്ളി സാരഥിയില്‍ എന്‍.എം.രതീന്ദ്രന്‍ (80) കുഴഞ്ഞുവീണ് മരിച്ചത്. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ മിലിട്ടറി ആസ്പത്രിയിലും തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഉറ്റസുഹൃത്തിനെ അവസാനമായി കാണാന്‍ ആശുപത്രിയില്‍ എത്തി. സ്വര്‍ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ നിര്‍ദേശിച്ചത് എന്‍. വാസു നേരത്തേ രതീന്ദ്രന്‍ തലശ്ശേരിയിലായിരുന്നു താമസം. കിഴുത്തള്ളിയില്‍ താമസം തുടങ്ങിയശേഷം മുഖ്യമന്ത്രി കണ്ണൂരിലെത്തിയാല്‍ എപ്പോഴും പോകാറുണ്ടായിരുന്നു. […]

സ്വര്‍ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ നിര്‍ദേശിച്ചത് എന്‍. വാസു

  പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന് കുരുക്ക് മുറുകുന്നു. ശബരിമല ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണംപൊതിഞ്ഞ പാളികള്‍, ചെമ്പാണെന്ന് എഴുതാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് എന്‍. വാസു ആണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയാണ് വാസു. കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കിയതിനൊപ്പം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. മഹസര്‍ എഴുതിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ […]

കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം

കോഴിക്കോട്: കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍. പേരാമ്പ്ര ചക്കിട്ടപ്പാറ മുതുകാട് ഭൂമിക്കടിയില്‍ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. മരുതോങ്കര ഏക്കല്‍ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും അസാധാരണമായ ശബ്ദവും ഉണ്ടായെന്ന് നാട്ടുകാര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്തി പരിശോധന […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ മികച്ച നടി, മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രം

തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി നേടി. ഭ്രമയുഗം സിനിമയിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രം അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. ഇതുവരെ എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് തവണ മികച്ച നടനുള്ള പുരസ്‌കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്‌കാരവുമാണ് നേടിയത്. രാജ്യത്തിനാകെ അഭിമാനം, പുരുഷാധിപത്യ സമൂഹത്തില്‍ ഈ വിജയം ചെറുതല്ല; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷംല ഹസനാണ് […]

രാജ്യത്തിനാകെ അഭിമാനം, പുരുഷാധിപത്യ സമൂഹത്തില്‍ ഈ വിജയം ചെറുതല്ല; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഐസിസി വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയികളെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചത്. സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനും കായിക മേഖലയ്ക്കും മാത്രമല്ല രാജ്യത്തിനാകെ തന്നെ അഭിമാനം പകരുന്നതാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. ആണ്‍കുട്ടികളുടെ […]

സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വരണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. പുതുചരിത്രം; മൂന്നാമൂഴത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍ മഹസറില്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളി ചെമ്പാണെന്ന് എഴുതിയത് അന്ന് തിരുവാഭരണം കമ്മീഷണര്‍മാരായിരുന്ന എന്‍ വാസുവും കെ എസ് ബൈജുവും പറഞ്ഞിട്ടാണെന്നായിരുന്നു […]

പുതുചരിത്രം; മൂന്നാമൂഴത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍

നവി മുംബൈ: പുതചരിത്രമഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍. ഒരുപാട് കാത്തിിപ്പുകള്‍ക്ക് ശേഷം ഇന്ത്യ സ്വപ്‌നത്തിലെത്തിയിരിക്കയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാമ്പ്യന്മാര്‍ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും വിജയതലേക്ക് എത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ […]

ചര്‍ച്ച പോസിറ്റീവ്; എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആണെന്നും സംസ്ഥാനത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മെസിയെ ഇന്ത്യയിലേക്ക് എത്തിക്കും, വേദി ഹൈദരാബാദില്‍, കേരളക്കാര്‍ക്കും കാണാന്‍ അവസരമൊരുക്കും; ശതദ്രു ദത്ത പിഎം ശ്രീയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍, ഒരു സബ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ചെയര്‍മാനാണ് താന്‍. അതിന്റെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നതിന് ശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. എസ്എസ്‌കെയുടെ ഫണ്ട് വാങ്ങാനുള്ള ശ്രമം നടത്തും. പത്താം […]

മെസിയെ ഇന്ത്യയിലേക്ക് എത്തിക്കും, വേദി ഹൈദരാബാദില്‍, കേരളക്കാര്‍ക്കും കാണാന്‍ അവസരമൊരുക്കും; ശതദ്രു ദത്ത

കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ഇന്ത്യയിലെത്തുന്നു. 4 ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ പരിപാടിയില്‍ അഹമ്മദാബാദിനു പകരം ഹൈദരാബാദിനെ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം കണക്കിലെടുത്താണ് ഹൈദരാബാദിനെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇവന്റ് പ്രമോട്ടറായ ശതദ്രു ദത്ത വ്യക്തമാക്കി. കന്നികിരീടത്തിന് പൊരുതാന്‍ ഇന്ത്യ; എതിരാളികള്‍ ദക്ഷിണാഫ്രിക്ക ഡിസംബര്‍ 12ന് രാത്രി മയാമിയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന മെസ്സി 13ന് രാവിലെ കൊല്‍ക്കത്തയിലും വൈകിട്ട് ഹൈദരാബാദിലും […]