February 5, 2026

സ്വര്‍ണപ്പാളി വിവാദം; ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ആസ്ഥാനത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തി. ദേവസ്വം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് ചോദ്യം ചെയ്യലുണ്ടാകും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.  

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു; ബമ്പറടിച്ചത് TH 577825 ടിക്കറ്റിന്

തിരുവനന്തപുരം: 2025ലെ ഓണം ബമ്പർ നറുക്കെടുത്തു. BR 105 എന്ന സീരീയൽ നമ്പറാണ് നറുക്കെടുത്തിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ആരാകും 25 കോടിയുടെ ഭാ​ഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കണം. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ഇന്ന് നടന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പും പ്രകാശനവും നടത്തിയത്. കനത്ത മഴയും ജിഎസ്ടി […]

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം എതിര്‍ത്തു; ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: കോട്ടയം കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ സാം അറസ്റ്റില്‍. നിരവധി വിദേശവനിതകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതേതുര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഭര്‍ത്താവ് സാം കെ.ജോര്‍ജ് ആണ് മൈസൂരുവില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇറാന്‍ സ്വദേശിനിയായ യുവതിയും പൊലീസിന്റെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം, പാലക്കാടും തൃശൂരും മുന്നില്‍ ഭാര്യയായ ജെസി വീട്ടില്‍ ഉള്ളപ്പോള്‍ ഇയാള്‍ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിര്‍ത്തിരുന്നു. മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള […]

അജിതയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം…

കോഴിക്കോട്: അജിതയെന്ന വീട്ടമ്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം നന്ദി പറയുകയാണ് ആറു കുടുംബങ്ങള്‍. ആകസ്മിക മരണത്തിന് കീഴടങ്ങിയ ചാലപ്പുറം സ്വദേശിനിയായ അജിതയുടെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്ന ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് നാല്‍പ്പത്താറുകാരിയായ അജിത ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പള്ളിയത്ത് രവീന്ദ്രന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സമ്മതപ്രകാരം അവയവദാനത്തിന് തയാറാകുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

ശബരിമല ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു; ലക്ഷ്യം പണപ്പിരിവ്

ബെംഗളൂരു: പണപ്പിരിവ് ലക്ഷ്യമിട്ടുക്കൊണ്ട് ശബരിമലയിലെ ദ്വാരപാലക ശില്പം ആന്ധ്രപ്രദേശിലും എത്തിച്ചിട്ടുണ്ടെന്ന് വിവരം. പെന്തുര്‍ത്തിയില്‍ നിര്‍മ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ദ്വാരപാലക ശില്പംം ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തു. 2020ല്‍ പെന്തുര്‍ത്തിയിലെ അയ്യപ്പക്ഷേത്രം നിര്‍മ്മിച്ചത് ശബരിമല ക്ഷേത്രത്തന്റെ മാതൃകയിലാണ്. സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത് ക്ഷേത്രം നിര്‍മ്മിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ്. ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്. പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും ഇവിടെ […]

സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത് പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത്

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും ചെന്നൈയില്‍ കൊണ്ടുപോയത് പൊലീസ് അകമ്പടിയിലാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ചെന്നൈയില്‍ വരാനാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ കൊണ്ടുപോയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. 2019ലെ ഉത്തരവിലാണ് ചെമ്പ് പാളികള്‍ എന്ന് പറഞ്ഞിട്ടുള്ളത്. അതില്‍ താന്‍ എന്താണ് […]

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചു. ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവാണ് അദ്ദേഹം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2011ലാണ് രാജ്യം ടി ജെ എസ് ജോര്‍ജിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. 2017ലാണ് […]

സത്യം തെളിയും, സ്വര്‍ണപ്പാളി തട്ടിപ്പില്‍ വേണ്ടത് സമഗ്ര അന്വേഷണം: പി എസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല സ്വര്‍ണപാളി തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പി എസ് പ്രശാന്ത്. 1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷണം നടക്കട്ടെയെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തന്നെ സത്യം തെളിയും. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു. ഉണ്ണികൃഷ്ണന്‍ പോറ്റി യുടെ കൂടുതല്‍ തട്ടിപ്പിന്റെ […]

സ്വര്‍ണപാളി വിവാദം; ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് കപട ഭക്തന്മാര്‍, വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങും: കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കപട ഭക്തന്മാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതാണ് പ്രശ്നമെന്നും വിവാദം ഉയരുന്ന കാലഘട്ടത്തില്‍ രണ്ട് കാലയളവിവും യുഡിഎഫ് ആയിരുന്നില്ല അധികാരത്തിലെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘സ്വര്‍ണപ്പാളികള്‍ നേരെയാക്കാന്‍ കൊണ്ടുപോയത് 2019ലും 2025ലുമാണ്. ആ രണ്ട് തവണയും യുഡിഎഫ് അല്ല അധികാരത്തില്‍. ഇതേപ്പറ്റി […]

കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തു; ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് കുരുക്ക് മുറുകുന്നു ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. […]