മെയിലില്‍ പറഞ്ഞത് ശബരിമലയിലെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ല; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു
തിരുവനന്തപുരം: എല്ലാ സ്പോണ്‍സര്‍മാരുടെയും ചരിത്രം പരിശോധിക്കാന്‍ ഒരു ബോര്‍ഡിനും സാധിക്കില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവര്‍ക്കും സംശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച മെയിലില്‍ പറഞ്ഞിരുന്നത് സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരക പാലക ശില്‍പ്പത്തിന് സ്വര്‍ണം പൂശാനാണ് കരാറുണ്ടാക്കുന്നത് എന്നാണ്. എന്നാല്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ മെയില്‍ കിട്ടിയെന്ന് സ്ഥിരീകരിക്കുന്നതാണ് എന്‍ വാസുവിന്റെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































