കന്യാസ്ത്രീകളുടെ അറസ്റ്റ്; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

പട്‌ന: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചു. Also Read: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസ് പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണവും ലോക്‌സഭയില്‍ ചര്‍ച്ചാവിഷയമായി.

അസ്വാഭാവിക മരണങ്ങളുടെ രേഖകളില്ല; ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച

ധര്‍മസ്ഥല: ധര്‍മസ്ഥല കേസില്‍ 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ എന്നീ രേഖകള്‍ നശിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ 23ന് ആണ് രേഖകള്‍ നശിപ്പിച്ചതെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയ മറുപടി. Also Read: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍ കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് എല്ലാം നശിപ്പിച്ചതെന്നാണ് പൊലീസിന്റെ മറുപടി. […]

നിമിഷപ്രിയയുടെ വധശിക്ഷ; ഒത്തുതീര്‍പ്പിനില്ലെന്ന് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടനെ നടപ്പിലക്കാണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒത്തുതീര്‍പ്പിനില്ലെന്നും ഒരുതരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും പറഞ്ഞുകൊണ്ട് തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദയാധനം സ്വീകരിക്കില്ലെന്നും ഉടന്‍ തന്നെ വധശിക്ഷ നടപ്പിലാക്കണമെന്നും തലാലിന്റെ സഹോദരന്‍ മെഹദി ആവശ്യപ്പെട്ടു. Also Read: കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ല: മന്ത്രി വി ശിവന്‍കുട്ടി മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഇതോടെ നിമിഷപ്രിയയുടെ മോചനസാധ്തകള്‍ക്കും മധ്യസ്ഥത ചര്‍ച്ചകള്‍ക്കും മങ്ങലേല്‍ക്കുകയാണ്. ദയാധനം നല്‍കി വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കാന്തപുരം എ.പി.അബൂബക്കര്‍ […]

സാനുമാഷിന് അന്ത്യനിദ്ര; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ നിരൂപകനുമായ പൊഫ എം.കെ.സാനുവിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മലയാളത്തിന്റെ സാനുമാഷിന് വിടനല്‍കാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. Also Read: ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ജനപ്രതിനിധികളും ശിഷ്യഗണങ്ങളും എം.കെ സാനുവിന് പ്രണാമം അര്‍പ്പിക്കാനെത്തി. ദീര്‍ഘകാലം കോളേജ് അധ്യാപകനായിരുന്ന എംകെ സാനു കേരള നിയമസഭാംഗവുമായിരുന്നു. 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളി മംഗലത്താണ് എം.കെ.സാനു ജനിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള […]

ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍

ധര്‍മസ്ഥല: പതിനഞ്ചുവയസുകാരിയെ പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ധര്‍മസ്ഥലയില്‍ സംസ്‌കരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി ആക്ഷന്‍ കമ്മിറ്റി അംഗവും ഇച്ചലംപാടി സ്വദേശിയായുമായ ടി ജയന്ത്. Also Read: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് ദൂരൂഹമായൊരു സംസ്‌കാരത്തിന് താന്‍ സാക്ഷിയാണെന്നും തന്റെ അനന്തിരവളുടെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജയന്ത് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും കൂടുതല്‍ ആളുകള്‍ ഇനിയും പരാതി നല്‍കുമെന്നും ജയന്ത് പറഞ്ഞു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍വെച്ച് […]

സാനുമാഷിന് യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകിട്ട് രവിപുരത്ത്

കൊച്ചി: പ്രൊഫ എംകെ സാനുവിന് വിട നല്‍കാന്‍ കേരളം. ഇന്ന് വൈകിട്ട് 5 മണിക്ക് രവിപുരം പൊതുശ്മശാനത്തിലാണ് സംസ്‌കാരം. എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. രാവിലെ 9 മുതല്‍ 10 വരെ എറണാകുളം കാരക്കാമുറിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. Also Read: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് വീട്ടില്‍ വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് പ്രൊഫ. എം.കെ.സാനു അന്തരിച്ചത്. മലയാള സാഹിത്യ ലോകം […]

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ […]

പ്രൊഫ എം കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ വിമര്‍ശകനും, അധ്യാപകനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടലുണ്ടായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. പ്രൊഫ. എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം മുന്‍ എംഎല്‍എയുമാണ്. 1987ല്‍ എറണാകുളം നിയമസഭാ […]