എൽ ഡി എഫ് വികസന മുന്നേറ്റ ജാഥ; നാഷനൽ ലീഗിന്റെ അസാന്നിധ്യം ചർച്ചയാകുന്നു

കൊടുവള്ളി: സംസ്ഥാന സർക്കാറിന്റെ പത്ത് വർഷക്കാലത്തെ വികസന നേട്ടങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനായി എൽ ഡി എഫ് നടത്തുന്ന മൂന്ന് മേഖലാ വികസന ജാഥകളിൽ എൽ ഡി എഫ് ഘടക കക്ഷിയായ നാഷനൽ ലീഗിന്റെ അസാന്നിധ്യം ചർച്ചാ വിഷയമാകുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥക്ക് വെള്ളിയാഴ്ച വൈകിട്ട് കൊടുവളളിയിൽ നൽകിയ സ്വീകരണത്തിൽ പ്രാഫ. എ പി അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന നാഷനൽ ലീഗ് പ്രതിനിധികൾ പങ്കെടുത്തില്ല. അതേസമയം, മുൻ […]