October 25, 2025

തെരഞ്ഞെടുപ്പ്; 15,000 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബിജെപി, 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് നല്‍കാനാണ് ബിജെപിയുടെ തീരുമാനം. മികചട്ച രീതിയില്‍ വിജയിക്കാനാണ് ഈ പുതിയ നീക്കം. ഓരോ തദ്ദേശസ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ബിജെപിയുടെ നിര്‍ദേശം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 25 മുനിസിപ്പാലിറ്റികളും 400 […]

തദ്ദേശ തെരഞ്ഞെടുപ്പ്; ആരെയും സ്ഥാനാര്‍ത്ഥികളാക്കാമെന്ന് വാക്ക് നല്‍കരുത്; നേതാക്കള്‍ക്ക് നിര്‍ദേശവുമായി കെസി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപല്‍ എംപി. തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാര്‍ഥിയാക്കുമെന്ന് വാക്ക് നല്‍കരുതെന്നും കെ സി പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ‘സിറ്റ് ടു വിന്‍’ നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് കെ സി ഇക്കാര്യം സൂചിപ്പിച്ചത്. ശബരിമല സ്വര്‍ണക്കടത്ത്; രണ്ടാം പ്രതി മുരാരി ബാബു അറസ്റ്റില്‍ യുഡിഎഫിന്റെ വിജയത്തെ തടയാന്‍ കോണ്‍ഗ്രസ് […]

തദ്ദേശ തെരെഞ്ഞെടുപ്പ്; മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി മുസ്ലീം ലീഗ്

കോഴിക്കോട്: തദ്ദേശ തെരെരെഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയില്‍ മുസ്ലിം ലീഗ് ഇളവ് നല്‍കി. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്കാണ് ഇത്തവണ ഇളവ് നല്‍കുക. മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതിയുണ്ടാവണം. എതിര്‍പ്പുകളുള്ളവര്‍ക്ക് മത്സരിയ്ക്കാനാവില്ല. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി […]

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുത്ത് കേരളം; തീയതി പ്രഖ്യാപനം നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. നവംബറില്‍ ആദ്യ വാരത്തിലായിരിക്കും തീയതി പ്രഖ്യാപനമുണ്ടാവുക. ഡിസംബര്‍ 20നു മുന്‍പാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടത്.