January 30, 2026

രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍

തിരുവനന്തപുരം: ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസന്‍ ആരോപിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ നേരിടും. നിയമസഭയില്‍ വരണോയെന്നത് എംഎല്‍എയുടെ തീരുമാനമാണ്. […]

‘വി ഡി സതീശന്‍ ചെളിവാരിയെറിഞ്ഞു, ഇനി പ്രതീക്ഷ കെ സി വേണുഗോപാലി’ലെന്ന് പി വി അന്‍വര്‍

നിലമ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നുണ്ടായ അവഗണനകള്‍ എണ്ണിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. വിഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ കാല് പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ […]

ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്

തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്. ഐഎന്‍ടിയുസിയുടെ നിലപാടില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എംഹസന്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി നിലപാട് തിരുത്തണം. ഐഎന്‍ടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കുമെന്നും അതിനൊപ്പം നില്‍ക്കുകയാണ് ഐഎന്‍ടിയുസി ചെയ്യേണ്ടതെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു. Also Read; പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന […]

തരൂരിന്റെ നടപടി അച്ചടക്ക ലംഘനം, ഹൈക്കമാന്റ് തീരുമാനമെടുക്കണം; ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയങ്ങളെയും നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും മുരളീധരന്‍ തുറന്നടിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ […]

ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് മാറിനിന്നിട്ടു വേണം തരൂര്‍ സ്വതന്ത്രമായ അഭിപ്രായം പറയാനെന്നാണ് അദ്ദേഹം പറഞ്ഞത്. Also Read; ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ വസ്തുതകള്‍ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂര്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരില്‍ അതിനെ പിന്താങ്ങരുതായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും ഇത്രയും നാള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അദ്ദേഹം […]

ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍

പാലക്കാട്: ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കുമെന്ന് എം എം ഹസ്സന്‍. എന്നാല്‍ കോണ്‍ഗ്രസിലേക്ക് വരണമോ എന്നുള്ളത് ഇപിയാണ് തീരുമാനിക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജന്റേതായി പുറത്തുവന്നത് ആത്മ നൊമ്പരങ്ങളുടെ കഥയാണ്. കുറേക്കാലമായി ജയരാജന്‍ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പാര്‍ട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചു. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി. Also […]