November 21, 2024

പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍; തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനം, സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്ക് നിരോധനം

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രില്‍ 15 തിങ്കളാഴ്ച കുന്നംകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തൃശൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും ജില്ലയിലേക്ക് എത്തുന്നത്. തൃശൂര്‍, ആലത്തൂര്‍, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. Also Read ; യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് കുന്നുമ്മക്കര; മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്തെ […]

കേരളം ചോദിച്ചത് 5000 കോടി; കേന്ദ്രാനുമതി 3000 കോടി

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കേന്ദ്രം 3000 കോടി കടമെടുക്കാന്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ചോദിച്ചിരുന്നത് എന്നാല്‍ 3000 കോടി മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ.അതും വാപ്രാ പരിധിയില്‍ നിന്നാണ് കടമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത. ഈ തുക വായ്പാ പരിധിയില്‍ നിന്നും കുറക്കുകയും ചെയ്യും. അതേ സമയം കടമെടുക്കാന്‍ കേരളം കാണിക്കുന്ന ഈ വ്യഗ്രത കേരളത്തെ അപകടത്തില്‍ എത്തിക്കുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ വര്‍ഷം മാത്രം കേരളം കടമെടുത്തത് 56583 കോടി […]

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇ ഡി നടപടിയെന്നുമാണ് കെജ്‌രിവാളിന്റെ വാദം.എന്നാല്‍ മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന്‍ ഹവാല ഇടപാടും നടന്നത് എഎപി കണ്‍വീനറായ കെജ്രിവാളിന്റെ അറിവോടെയാണെന്നാണ് ഇ ഡിയുടെ നിലപാട്. also Read ; ഒടുവില്‍ മൗനം […]

വോട്ടഭ്യര്‍ഥിച്ച് കോളജിലെത്തിയ കൃഷ്ണകുമാറിനെ എസ് എഫ് ഐ തടഞ്ഞു

കൊല്ലം: കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഇന്ന് കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു കൃഷ്ണകുമാറിനെ തടഞ്ഞത്. തുടര്‍ന്ന് എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്. Also Read; മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇ ഡി; വീണയെ അറസ്റ്റ് ചെയ്യുമോ? ‘വോട്ടഭ്യര്‍ത്ഥിച്ച് പലസ്ഥലത്തും പോയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളേജില്‍ എത്തിയത്. തൊട്ടുമുന്‍പ് മുകേഷും പ്രേമചന്ദ്രനും കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങിയതാണ്. എന്നാല്‍ ഞങ്ങള്‍ വരുമ്പോള്‍ […]

നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പോലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. 294(ബി) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. Also Read ; വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണന്‍ അസഭ്യപരാമര്‍ശം നടത്തിയത്. സേലത്തെ പൊതുയോഗത്തില്‍ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ […]

മോദി വീണ്ടും കേരളത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് മോദി റോഡ് ഷോ നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. ഇതിന് മുമ്പ് 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ജില്ലസന്ദര്‍ശിച്ചിരുന്നു. Join with […]

മോദിയുടെ വിരുന്നില്‍ വീണു! മായാവതിയുടെ യുവ എം പി ബി ജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി എം പി റിതേഷ് പാണ്ഡെ ബി ജെ പിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള എം പിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കാന്റീനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരില്‍ ഒരാളാണ് റിതേഷ്. പാര്‍ട്ടിയോഗങ്ങള്‍ക്കു തന്നെ വിളിക്കുന്നില്ലെന്നും ബി എസ് പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ ആരോപിച്ചു. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിയെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ റിതേഷ് […]

തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്

ലഖ്നൗ: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്. വാരണാസിയില്‍ മോദിക്കെതിരെ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് 17 സ്ഥാനാര്‍ത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത്. അവസാന ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് അജയ് റായിക്ക് നറുക്ക് വീണത്. എന്നാല്‍ പാര്‍ട്ടി സ്ഥനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. Also Read ; കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു രാജ്യസഭാംഗമായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ ആര് […]

തൃപ്രയാറില്‍ ശ്രീരാമനെ തൊഴുത് മീനൂട്ട് നടത്തി പ്രധാനമന്ത്രി

തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും പങ്കാളിയായ അദ്ദേഹം ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഇവിടെ മത്സ്യങ്ങളുടെ രൂപത്തില്‍ ഭഗവാന്‍ എത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും മോദി പങ്കെടുത്തു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്. Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ […]

എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോകോളജ് കാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി പോലീസ്. കെ എസ് യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ് പോലീസെത്തി എടുത്തുമാറ്റിയത്. രണ്ട് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോദി ഗോ ബാക്ക് എന്നെഴുതിയ ബോര്‍ഡാണ് ഉച്ചയോടെ കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ സ്ഥാപിച്ചത്. Join with […]