November 21, 2024

സിനിമാ സെറ്റില്‍ താരങ്ങള്‍ എത്തുന്നത് ലഹരി ഉപയോഗിച്ച്, ലഹരി ക്രിയേറ്റി വിറ്റി കൂട്ടുമെന്ന് വാദം ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമാ സെറ്റുകളിലെ വ്യാപക ലഹരി ഉപയോഗത്തെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മദ്യവും മയക്കുമരുന്നും ക്രിയേറ്റിവിറ്റി കൂട്ടുമെന്ന് വാദിച്ചാണ് സിനിമാ സെറ്റുകളില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇത്തരം ലഹരിയുടെ മറവിലാണ് പലപ്പോഴും ലൈംഗികാതിക്രമം അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംവിധായകന്‍ ഉപദ്രവിച്ചെന്ന് തുറന്ന് പറഞ്ഞ നടിയെ സഹപ്രവര്‍ത്തകര്‍ ഒന്നും തന്നെ പിന്തുണച്ചില്ലെന്ന് മാത്രമല്ല് നടിയെ നിശബ്ദയാക്കി മാറ്റുകയും ചെയ്തു.പുതിയകാലത്തെ സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെന്നാണ് കമ്മിറ്റി അംഗം നടി ശാരദയുടെ അഭിപ്രായം. Also […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; നിയമനടപടിക്ക് ശുപാര്‍ശ , സ്ത്രീത്വത്തെ അപമാനിച്ചതില്‍ കേസെടുക്കാം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്ക് ശുപാര്‍ശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണ് നിയന നടപടിക്ക് ശുപാര്‍ശയുള്ളത്.വിദേശ ഷോകളുടെ പേരിലും മേഖലയില്‍ നടിമാര്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാകമ്മറ്റിക്ക് മുമ്പാകെ നടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; പോലീസ് കേസുണ്ടാകില്ല, സിനിമ […]

മലയാള സിനിമ പലപ്പോഴും പുരുഷന്‍മാരുടെ ‘ബോയ്‌സ് ക്ലബ്’ ആകുന്നുണ്ട് ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സിനിമ മേഖല പലപ്പോഴും രാത്രികളില്‍ പുരുഷന്മാര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന പ്രത്യേക തരത്തിലുള്ള ബോയ്സ് ക്ലബ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. Also Read ; ‘അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സിനിമയിലെ അഭിനയത്തിലായാലും സാങ്കേതിക ജോലിയിലായായും പ്രധാന […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; നേരിടേണ്ടി വന്നത് ക്രൂരമായ ചൂഷണം, അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയെന്നും മൊഴി

തിരുവനന്തപുരം: വിവാഗങ്ങള്‍ക്കൊടുവില്‍ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച എട്ട് പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാംസ്‌കാരിക വകുപ്പ് നല്‍കിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് പുറത്തുവിടും സിനിമില്‍ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേര്‍ ഹേമ […]

ബേസിലിന്റെ നായികയായി നസ്രിയ ; ‘സൂക്ഷ്മദര്‍ശിനി’ ചിത്രീകരണം പൂര്‍ത്തിയായി

ഒരിടവേളയ്ക്ക് ശേഷം നസ്രിയ മലയാളത്തില്‍ നായികയായെത്തുന്ന ചിത്രം ‘സൂക്ഷ്മദര്‍ശിനിയുടെ’ ചിത്രീകരണം പൂര്‍ത്തിയായി. ബേസില്‍ ജോസഫ്,നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എ വി എ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. Also Read ; കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിച്ചു ; ഒമ്പത് പേര്‍ മരിച്ചു, […]

പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: തിയേറ്ററുകളില്‍ ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും ഒടിടിയില്‍ വരുന്നതിന് മുമ്പ് തന്നെ മൊബൈല്‍ ഫോണ്‍ വഴി വ്യാജ പതിപ്പ് പ്രചരിക്കാറുണ്ട്. ഇത്തരത്തില്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി.മധുര സ്വദേശി ജെബ് സ്റ്റീഫന്‍ രാജിനെയാണ് കാക്കനാട് സൈബര്‍ പൊലീസ്് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററില്‍ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. Also Read ; നീതി ആയോഗിനെ കൊണ്ട് ഒരു പ്രയോജനവുമില്ല : മമത ബാനര്‍ജി , കേന്ദ്ര […]

ടൊവിനോയുടെ ‘എആര്‍എം’ റിലീസ് തടഞ്ഞ് കോടതി ; സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്

കൊച്ചി: ടൊവിനോ തോമസ് നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണത്തിന്റെ'(എആര്‍എം) റിലീസ് താല്‍കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആര്‍ മൂവീസ് നല്‍കിയ പരാതിയിന്മേലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഇടക്കാല ഉത്തരവ്. Also Read ; നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; കുത്തിവെപ്പ് എടുത്ത യുവതി അബോധാവസ്ഥയില്‍ ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് എആര്‍എം. ഓണം റിലീസായി സിനിമ സെപ്റ്റംബറില്‍ റിലീസിനെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിന്നത്. നവാഗതനായ ജിതിന്‍ ലാലാണ് […]

‘അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, എനിക്ക് ഒരു വിഷമവുമില്ല’: ആസിഫ് അലി

തിരുവനന്തപുരം: സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ മനഃപൂര്‍വമല്ല അപമാനിച്ചതെന്ന് തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി. അദ്ദേഹം വിളിച്ചപ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍യാതൊരു വിഷമവും ഇല്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു ‘ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്‌നം വന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കയ്യില്‍നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ എന്റെ റോള്‍ […]

വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22 ന് തിയേറ്ററുകളിലെത്തും

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഏറ്റവും പുതിയ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ പോസ്റ്ററുകള്‍ക്കൊക്കെ മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. Also Read ; പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു സിനിമയിലെ വിനീതിന്റെ വ്യത്യസ്ത ഗെറ്റപ്പും പ്രേക്ഷകരുടെ ഇടിയില്‍ ശ്രദ്ധ നേടിയിരുന്നു. ‘തിര’, […]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍. ഇതാദ്യമായാണ് ഇത്രയും സിനിമകള്‍ അവാര്‍ഡിനായെത്തുന്നത്.രണ്ടു പ്രാഥമികസമിതികള്‍ 80 സിനിമകള്‍വീതംകണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ അന്തിമജൂറി വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിക്കും. Also Read ; സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് കിന്‍ഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച മുതല്‍ സ്‌ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തല്‍ പൂര്‍ണമായേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് […]