ധ്യാനത്തിനായി മോദി കേരളത്തില്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കേരളത്തിലെത്തുമെന്ന് സൂചന.മെയ് മുപ്പതിനാണ് മോദി കേരളത്തിലെത്തുന്നത്.മെയ് 30 ന് വൈകുന്നേരം എത്തുന്ന മോദി മെയ് 31 വിവേകാനന്ദ പാറയിലേക്ക് പോവുകയും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിന് കന്യാകുമാരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും. Also Read ; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറില്‍ പാമ്പ് ; യുവതിയെ കടിച്ചതായി സംശയം ജൂണ്‍ ഒന്നിലേക്ക് കൂടി ധ്യാനം നീളുകയാണെങ്കില്‍ അടുത്ത ദിവസം കൂടി മോദി കന്യാകുമാരിയില്‍ തുടരും. […]

ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് ; വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വിവാദ പ്രസംഗമാണ് എന്ന ആരോപണത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംവരണം നടപ്പാക്കാന്‍ ശ്രമിച്ചുവെന്നും.ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അത് ധ്രുവീകരണമല്ലെന്നുമാണ് മോദി പറഞ്ഞത്. Also Read ; മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഏക സിവില്‍ കോഡ് യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായ എല്ലാം ചെയ്യും. ഓരോ സമുദായത്തിനും […]

മോദി സര്‍ക്കാരിനെതിരെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്ത്യ മുന്നണിയുടെ പ്രകടനം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.എഐസിസി പ്രസിഡന്റ്, ഇന്‍ഡ്യ ബ്ലോക്കിന്റെ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ ഉള്ളതുകൊണ്ടാണ് ഇത്തവണ മത്സരിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിച്ചില്ലെങ്കിലും അവര്‍ക്കെതിരെയുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ഖര്‍ഗെ വ്യക്തമാക്കി.അതേസമയം ബിജെപിയുടെ പ്രതികാര രാഷ്ടീയത്തിന്റെ ഉദാഹരണമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്. ബിജെപിയുടെ ഈ പ്രതികാര രാഷ്ടീയം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.ടൈംസ് […]

ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാന മന്ത്രി; മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രം സമയോജിതമായി ഇടപ്പെട്ടുവെന്ന് അവകാശവാദം

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം അവശേഷിക്കെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. കലാപത്തില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് നരേന്ദ്ര മോദിയുടെ വാദം. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി ഇടപ്പെട്ടുവെന്നും മോദി പ്രതികരിച്ചു. സര്‍ക്കാരിന്റെ സമയോജിത ഇടപെടലുകൊണ്ടാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതെന്നും മോദി പറഞ്ഞു. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. […]

പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും

ദില്ലി: രാജ്യത്ത് എല്‍പിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. വനിതാ ദിന സമ്മാനമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read ; പത്മജയുടെ തീരുമാനം ചതിയാണ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരന്‍ അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2025 വരെ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുടരാനാണ് യോഗത്തിലെ തീരുമാനം. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി […]

പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനിച്ച് സുര്ഷ് ഗോപി

തൃശൂര്‍: മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സമ്മാനിക്കാന്‍ സ്വര്‍ണത്തളികയാണ് ഒരുക്കിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടേതുള്‍പ്പടെ 4 വിവാഹച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് […]

സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി

തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി വധൂവരന്മാര്‍ക്ക് പ്രധാനമന്ത്രി ആശംസകളറിയിച്ചു. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. Also Read; എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം […]

കോണ്‍ഗ്രസിന്റെ പ്രചാരണവും തൃശൂരില്‍ നിന്ന് ആരംഭിക്കും; മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന യോഗം ഈ മാസം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തൃശൂരില്‍ നിന്ന് ആരംഭിക്കും. പാര്‍ട്ടിയുടെ കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരില്‍ കോണ്‍ഗ്രസ് മഹാസമ്മേളനം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന സമ്മേളനം ഈ മാസം നടത്താനാണ് എ ഐ സിസി നേതൃത്വത്തിന്റെ തീരുമാനം. Also Read; ഡോറിവല്‍ ജൂനിയര്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് തൃശൂരില്‍ ബി ജെ പി മഹാസമ്മേളനം നടത്തിയിരുന്നു. ബി ജെ പി കേരളത്തില്‍ ഏറ്റവും ശ്രദ്ധ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചു. ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ‘അഹ്ലന്‍ മോദി’ എന്ന് പരിപാടിയിലാണ് മോദി പങ്കെടുക്കുക. ഈ പരിപാടിയില്‍ പങ്കെടുക്കാനായി നിരവധി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തതായും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇതിനോടകം https://ahlanmodi.ae/. എന്ന ഈ വെബ്‌സൈറ്റ് വഴി 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ഇന്ത്യാ ക്ലബ്ബിന്റെ പരിപാടിക്കിടെയാണ് ‘അഹ്ലന്‍ മോദി’ എന്ന പരിപാടിയുടെ പ്രഖ്യാപനം നടന്നത്. […]

നരേന്ദ്രമോദി അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16,17 തീയതികളിലാണ് മോദിയെത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മോദി കൊച്ചിയിലെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ഗുരുവായൂരില്‍ എത്തുന്ന മോദി ക്ഷേത്രദര്‍ശനവും നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്ത് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തിരികെ മടങ്ങും. Also […]