ഗണേശ പൂജ വിവാദം ; പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനുമെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മലയാളി

ഡല്‍ഹി: ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ പരാതി നല്‍കി മലയാളി. പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തി ഗണേശ പൂജ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ സാബു സ്റ്റീഫന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.ഭരണഘടന തത്വങ്ങള്‍ക്കെതിരാണ് ഇരുവരുടെയും നടപടിയെന്നും ഇരുവരും അവരുടെ സ്ഥാനങ്ങള്‍ നിന്ന് പിന്മാറണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. Also Read ; ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ […]

മാലിദ്വീപ് അടുത്ത സുഹൃത്തെന്ന് നരേന്ദ്ര മോദി , ഇന്ത്യയുടെ സുരക്ഷ പ്രധാനമെന്ന് മുഹമ്മദ്ദ് മുയിസു

ഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതും ഈ ബന്ധം പുരാതനകാലം മുതല്‍ തുടങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര രംഗത്തെ സുരക്ഷയടക്കം വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവില്‍ പുതിയ മാലിദ്വീപ് കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ […]

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിംഗ് ആരംഭിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. ജമ്മു കശ്മീരിലെ 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. Also Read ; പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും നിയമസഭാ […]

‘പ്രധാനമന്ത്രിയോട് വെറുപ്പില്ല, സഹതാപം മാത്രമാണുള്ളത്, മോദിയുടെ കാഴ്ചപ്പാടുകളോട് വിയോജിക്കുന്നു’ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്നും സഹതാപം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.മോദിയോട് വിദ്വേഷമൊന്നുമില്ല. തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. Also Read ; ‘പി കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് നീച പ്രവൃത്തി’, രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍ ‘നിങ്ങള്‍ ആശ്ചര്യപ്പെടും, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ […]

സിംഗപ്പൂര്‍, ബ്രൂണയ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂര്‍ സന്ദര്‍ശനം ഇന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ. ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബ്രൂണയ് സന്ദര്‍ശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി നരേന്ദ്ര മോദി ചര്‍ച്ച ചെയ്യുമെന്നാണു വിവരം. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് നാല്പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം. Also Read ; എസ് പി സുജിത് ദാസിനെതിരെ കസ്റ്റംസ് […]

നരേന്ദ്രമോദി ട്രെയിന്‍ മാര്‍ഗം കീവിലെത്തി ; യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

കീവ്: പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര നടത്തിയാണ് പ്രധാനമന്ത്രി യുക്രൈന്റെ തലസ്ഥാനമായി കീവിലെത്തിയത്. യുക്രൈനിലെത്തിയ പ്രധാനമന്ത്രി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും.റഷ്യയും യുക്രൈനും യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാ ലോക നേതാക്കളും പോളണ്ടിലറിങ്ങിയാണ് യുക്രൈനിലേക്കു പോകാറുള്ളത്. Also Read ; മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ്; അഞ്ചുകോടി നഷ്ടപരിഹാരം നല്‍കണം കീവ് സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി ഹോട്ടലിലേക്ക് പോയി. കീവില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത് യുക്രൈനിലുള്ള ഇന്ത്യന്‍ സമൂഹമാണ്. 1991ല്‍ സോവിയറ്റ് […]

രാജ്യം 78ാം സ്വാതന്ത്ര്യത്തിന്റെ നിറവില്‍ ; സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ പബ്ലിസിറ്റിയല്ല, മറിച്ച് രാജ്യത്തിന് വേണ്ടി : നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി […]

കേരളത്തിന് വേണ്ടതെല്ലാം ചെയ്യും , കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും നല്‍കും : പ്രധാനമന്ത്രി നരേന്ദ്രമോദി

കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി കേരളത്തിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു.ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുമെന്നും മോദി പറഞ്ഞു. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. Also Read; കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ 9 പേര്‍ പിടിയില്‍ ദുരന്തത്തില്‍ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തകര്‍ന്നത്. ദുരന്തബാധിതരെ നേരില്‍ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക […]

പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ; ദുരന്തബാധിത മേഖല സന്ദര്‍ശിക്കും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെത്തും. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. രാവിലെ 11.05 ന്് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അവിടെ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലേക്ക് പോകും എന്നാണ് വിവരം. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും […]

ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ; മുഹമ്മദ് യൂനുസിന് ആശംസയറിയിച്ച് നരേന്ദ്രമോദി

ഡല്‍ഹി: വ്യാഴാഴ്ച അധികാരത്തിലേറിയ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് വേഗം എത്തുമെന്നും രാജ്യത്തെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷയും സംരക്ഷണവും ഉറപ്പ് നല്‍കുമെന്ന്് പ്രതീക്ഷിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു. ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. Also Read ; ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൈമാറും ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ ഇന്നലെയാണ് മുഹമ്മദ് […]