January 24, 2026

പാലാ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; പ്രാതല്‍ കഴിക്കാന്‍ വന്നതാണെന്ന് മറുപടി

പാലാ:പരസ്യം പ്രചാരണം അവസാനിച്ചിരിക്കെ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ബിഷപ്പുമായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഈ സന്ദര്‍ശനം തികച്ചും സ്വകാര്യ സന്ദര്‍ശനം ആണെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.കൂടാതെ ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദര്‍ശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാന്‍ കഴിയില്ലെന്നും പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു, […]

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഇത് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നും സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ണ്ണമാക്കാതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി […]

ജയിച്ചാല്‍ കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി;കേരളത്തില്‍ എന്‍ഡിഎ ഇത്തവണ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തിയും പഴിചാരിയും മുന്നണികള്‍ തെരഞ്ഞെടുപ്പിന് ഓളം സൃഷ്ടിക്കുകയാണ്. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ പറയുന്നതോടൊപ്പം മറ്റുളളവരെ കുറ്റപ്പെടുത്താനും മടിക്കാറില്ല. അത്തരത്തില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പിനെ ചൂട് പിടിപ്പിക്കുന്നത്. കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടെന്നും ഇത്തവണ എന്‍ഡിഎ കേരളത്തില്‍ രണ്ടക്കം കടക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.എന്‍ഡിഎയുടെ ഈ മുന്നേറ്റത്തില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വെപ്രാളമാണെന്നുമാണ് സുരേന്ദ്രന്റെ പരാമര്‍ശം. Also Read; രാജീവ് […]

വോട്ടഭ്യര്‍ഥിച്ച് കോളജിലെത്തിയ കൃഷ്ണകുമാറിനെ എസ് എഫ് ഐ തടഞ്ഞു

കൊല്ലം: കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഇന്ന് കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു കൃഷ്ണകുമാറിനെ തടഞ്ഞത്. തുടര്‍ന്ന് എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്. Also Read; മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇ ഡി; വീണയെ അറസ്റ്റ് ചെയ്യുമോ? ‘വോട്ടഭ്യര്‍ത്ഥിച്ച് പലസ്ഥലത്തും പോയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളേജില്‍ എത്തിയത്. തൊട്ടുമുന്‍പ് മുകേഷും പ്രേമചന്ദ്രനും കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങിയതാണ്. എന്നാല്‍ ഞങ്ങള്‍ വരുമ്പോള്‍ […]

2024ല്‍ എന്‍ഡിഎ ‘400-ലധികം’ സീറ്റുകള്‍ നേടുമെന്ന് പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) 400 സീറ്റുകള്‍ നേടാനാകുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍, 80 ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇത് തികച്ചും സാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇത് തികച്ചും സാദ്ധ്യമാണ്, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, ബ്ലോക്ക് മാന്ത്രിക 400 കടക്കുമോ എന്ന ചോദ്യത്തിന് ഗോയല്‍ പറഞ്ഞു. 2019-ല്‍ ആഖജ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (NDA) […]

കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി, കുമാരസ്വാമി പുതിയ അധ്യക്ഷന്‍

ബെംഗളുരു: എന്‍ ഡി എ സഖ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കര്‍ണാടക ജെ ഡി എസില്‍ വന്‍ ട്വിസ്റ്റ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ സ്ഥാനത്ത നിന്ന് പുറത്താക്കി. എച്ച് ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്‍ ഡി എയില്‍ ജെ ഡി എസ് ചേരില്ലെന്നു സി എം ഇബ്രാഹിം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടായിരുന്നു ഈ പരസ്യപ്രഖ്യാപനം. ഇതിന് […]