നീലേശ്വരം വെടിക്കെട്ട് അപകടം ; മംഗളൂരുവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു, മരണം അഞ്ചായി

കാസര്‍ഗോഡ്: നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ നാല് പേര്‍ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇപ്പോഴിതാ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്ത് (28) ആണ് മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തില്‍ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് […]

നീലേശ്വരം വെടിക്കെട്ട് അപകടം ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ആകെ മരണം നാലായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവച്ചിത്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. Also Read; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിയതായി ധര്‍മരാജന്റെ മൊഴി പുറത്ത് നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാളും മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ […]

നീലേശ്വരം വെടിക്കെട്ടപകടം: വെടിക്കെട്ട് നടത്തുന്നതിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കലക്ടര്‍

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി സംഘാടകര്‍ അപേക്ഷ നല്‍കിയിരുന്നില്ല. അപകടമുണ്ടായ പശ്ചാത്തലത്തില്‍ സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിഷയത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. Also […]

നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]