ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുബീഷ് സുധി, ഷെല്ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. അമ്പതോളം സിനിമാതാരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം […]

രണ്‍ബിര്‍- രശ്മിക ‘ലിപ്‌ലോക്ക്’: ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

രണ്‍ബീര്‍ കപൂര്‍- രശ്മിക മന്ദാന ജോഡികളുടെ പുതിയ ചിത്രം ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ റിലീസിന് മുന്നോടിയായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോള്‍ കോക്ക്പിറ്റില്‍ ഇരുന്ന് നായികയും നായകനും പരസ്പരം ചുംബിക്കുന്നതാണ് പോസ്റ്റര്‍. Also Read; വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഹിന്ദിയില്‍ ഹുവാ മെയ്ന്‍, തമിഴില്‍ നീ വാടി, കന്നഡയില്‍ ഓ ബാലേ, മലയാളത്തില്‍ പെണ്ണാളേ എന്നിങ്ങനെയാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. സന്ദീപ് […]