വന്ദേഭാരതിന് സമാനമായി നോണ്‍ എസി ട്രെയിനുകള്‍ വരുന്നു
വന്ദേ ഭാരത്തിന് സമാനമായ ട്രെയിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിന്‍ ഒരുക്കുന്നത്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നോണ്‍ എ.സി ട്രെയിന്‍ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വന്ദേ ഭാരത്തിന് സമാനമായ യാത്ര സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ സാധ്യമാകുമെന്ന് ചെന്നൈ ഐസിഎഫ് ജനറല്‍ മാനേജര്‍ ബി.ജി മല്ലയ്യ സ്വകാര്യ ചാനലിനോട് പറഞ്ഞു. അടുത്തിടെ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































