‘കണ്ണൂരിലെ പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്’ : കെ സുരേന്ദ്രന്‍

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎയുടെ ശരിയായ മൂന്നാം ബദല്‍ കേരളമാകെ സ്വീകരിക്കപ്പെടും. സംസ്ഥാനത്ത് എല്‍ഡിഎഫ് – യുഡിഎഫ് ഡീലാണ് നടക്കുന്നതെന്നും കണ്ണൂരിലെ പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. Also Read ; ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍ കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് […]

സരിന്റെ പാത പിന്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക്

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന അതൃപ്തികള്‍ ഓരോന്നായി പുറത്ത് വരികയാണ്. കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ നേതാവ് പി സരിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. സരിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് കൂടി സിപിഐഎമ്മില്‍ ചേരും. ഇതോടെയാണ് മറ്റ് നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകുന്നമെന്ന വിലയിരുത്തലുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെ നേതാവ് പ്രഖ്യാപനം നടത്തും. നേതൃത്വത്തിന് എതിരെ […]

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിട്ടുള്ളത്. Also Read ; പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ, പ്രത്യേകിച്ച് നഗരസഭയിലെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. അത് കൊണ്ട് തന്നെ ജില്ലക്കകത്ത് നിന്ന് ഏത് നേതാവായാലും വിഭാഗീയത വിനയാവും […]

പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ സരിന്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്‌സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ.പി സരിന്‍ എല്‍ഡിഎഫില്‍ ചേരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടറേറ്റ് ഏകകണ്ഠമായി അംഗീകരിച്ചത്. Also Read ; ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകം ; പ്രതിയായ ജിം ഉടമ അറസ്റ്റില്‍ പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന […]

‘ചെയ്യാത്ത തെറ്റിന് കഴിഞ്ഞ പത്ത് മാസമായി ടാര്‍ഗറ്റ് ചെയ്തു’ ; സരിനെതിരെ സിപിഎമ്മിന് തുറന്നകത്ത്

തിരുവനന്തപുരം: ഡോ.പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗമായിരുന്ന വീണ എസ് നായര്‍. കഴിഞ്ഞ ജനുവരിയില്‍ താനും സഹപ്രവര്‍ത്തകരും ചേര്‍ന്ന സരിനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് വീണ പറയുന്നു. ഡിഎംസി കണ്‍വീനര്‍ എന്ന നിലയിലുള്ള സരിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ ഈ പരാതി നല്‍കിയതിന്റെ പേരില്‍ തങ്ങള്‍ക്ക് സൈബര്‍ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. പരാതിയുടെ മെറിറ്റ് ചര്‍ച്ച ചെയ്യുന്നതിനു പകരം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് വരുത്തിത്തീര്‍ത്ത് മിണ്ടാതെയാക്കിയെന്നും വീണ […]

പി സരിനെതിരെ നടപടിയുണ്ടാകുമോ? പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച പി. സരിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും. ‘നടപടിയെക്കുറിച്ച് പറയേണ്ട സമയമല്ല. പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ വെല്ലുവിളിയാണെങ്കില്‍ മുട്ടുമടക്കാന്‍ പറ്റില്ല. സരിന്റെ മുന്നോട്ടുള്ള നടപടിയാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. വ്യത്യസ്ത അഭിപ്രായം പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി. തെറ്റ് ആവര്‍ത്തിച്ചാല്‍ എന്തുവേണമെന്ന് പിന്നീട് ആലോചിക്കുമെന്നും’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. Also Read; ഭൂരിപക്ഷം മാറിമറിയാം, ചേലക്കരയില്‍ എല്‍ […]

പാലക്കാട് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വിയോജിപ്പ്; പി സരിന്‍ പദവികളെല്ലാം രാജിവെച്ചേക്കും

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ് ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നാണ് ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് സരിന്‍ കോണ്‍ഗ്രസ് പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന. ചിലപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. എല്‍ഡിഎഫും ബിജെപിയും സരിനെ കൂടെ കൂട്ടാനും ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. […]

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറെന്ന് സൂചന

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നേരിടുന്ന പാലക്കാട്ടെ രാഷ്ട്രീയത്തിലേക്ക് ഏവരും ഒരുപോലെ ഉറ്റുനോക്കിയിരിക്കുകയാണ്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര് ? എന്ന ചോദ്യം അതില്‍ പ്രധാനമായിരുന്നു.ഇപ്പോഴിതാ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാര്‍ തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥിയാകുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന. Also Read ; പാലക്കാട് കെ ബിനുമോള്‍ സിപിഐഎം […]

പാലക്കാട് കെ ബിനുമോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും, അഡ്വ.സഫ്ദര്‍ ഷെരീഫിനും സാധ്യത

പാലക്കാട്: ചര്‍ച്ചകള്‍ക്കൊടുവില്‍ പാലക്കാട് സിപിഐഎം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടംപിടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്ഐ നേതാവ് അഡ്വ.സഫ്ദര്‍ ഷെരീഫ് എന്നിവര്‍.ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക. Also Read ; വീട്ടുവളപ്പില്‍ കുഴിച്ചിട്ട വസ്തുക്കള്‍ ‘ദിവ്യദൃഷ്ടിയില്‍’ കണ്ടെത്തും പിന്നാലെ പൈസ തട്ടും ; വ്യാജസിദ്ധന്‍ അറസ്റ്റില്‍ അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് […]