ജെഡിയു ദേശീയ അധ്യക്ഷനായി നിതീഷ് കുമാര്‍ തുടരും ; സഞ്ജയ് കുമാര്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്
ഡല്‍ഹി : ജെഡിയു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടരുമെന്ന് ജെഡിയു ദേശീയ എക്സിക്യൂട്ടീവ് അറിയിച്ചു. അതേസമയം പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് കുമാര്‍ ഝായെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ജെഡിയു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രമാരും ലോക്സഭാ-രാജ്യസഭാ എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. Also Read ; തൃശൂരിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം പിടിക്കാനൊരുങ്ങി ബിജെപി; ശോഭ സുരേന്ദ്രന് വീണ്ടും കോര്‍ കമ്മറ്റിലേക്ക് […]