കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; പെട്രോള്‍ ഒഴിച്ച് ഭീഷണിപ്പെടുത്തി സഹോദരന്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ കട ഒഴിയുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ശരീരത്തിലൂടെ പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി വ്യാപാരി. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ ഇയാള്‍ കടയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവമുണ്ടായത്.സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളില്‍ കയറിയിരുന്നത്. Also Read ; വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജ്യേഷ്ഠന്റെ കട മുറിയിലാണ് ഉത്തമന്‍ സ്റ്റേഷനറി കട നടത്തുന്നത്. കട ഒഴിയുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉത്തമന്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം കടയുടെ അകത്ത് കയറിയിരുന്നു. പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഉത്തമന്റെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































