സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സപ്ലൈകോ

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സപ്ലൈകോ. സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വര്‍ധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയില്‍ നിന്ന് 33 രൂപയായ ഉയര്‍ന്നു. തുവരപരിപ്പിന്റെ വില 111 രൂപയില്‍നിന്ന് 115 രൂപയാക്കിയും ഉയര്‍ന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. Also Read ; നടിയുടെ പരാതി: മുകേഷിനും ഇടവേള ബാബുവിനും നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ […]

മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു, ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ : പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദമായി ശ്രദ്ധയില്‍പ്പെടുത്തിയതായി പി വി അന്‍വര്‍ എംഎല്‍എ. പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതികൊടുത്തതായും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൂടാതെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം തീരുന്നുവെന്നും ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു. Also Read ; അജിത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം , കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം : കെ […]

എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും ; ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് സാധ്യത

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എഡിജിപിക്കെതിരെ കര്‍ശന നടപടി. ക്രമസമാധാന ചുമതലയില്‍ എം ആര്‍ അജിത് കുമാറിന് പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിനെ ചുമതലപ്പെടുത്താനാണ് സാധ്യത.സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്. Also Read ; ‘മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്, ലാലേട്ടന്‍ പക്ഷേ ലൗവറായിരുന്നു’ : മീരാ ജാസ്മിന്‍ […]

എഡിജിപി എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്,ആളുകളെ കൊല്ലിച്ചിട്ടുണ്ട് – പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നയാളാണ് അജിത് കുമാറെന്നും അന്‍വര്‍ ആരോപിക്കുന്നുണ്ട്.അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു.ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു. Also Read ; ഹേമകമ്മിറ്റി റിപ്പോര്‍ട്ട്‌; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി സുജിത്ത് ദാസ് […]

ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഇപിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി. Also Read ; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും; പത്ത് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും […]

പരാതിക്കാരി ഭീഷണിപ്പെടുത്തി, ഉയരുന്നത് തെറ്റായ ആരോപണങ്ങള്‍ ; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് മുകേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം.മുകേഷ്. പരാതിക്കാരിയായ നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു.മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുകേഷ് മുഖ്യമന്ത്രിയെ കണ്ടത്. Also Read; ഭാര്യയുമായി രഹസ്യബന്ധം, വിമാനത്താവളത്തില്‍ കത്തിയുമായെത്തി യുവാവിന്റെ കഴുത്തറത്തു പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി […]

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയന്‍

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ സംവിധായകന്‍ വിനയന്‍. ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്ത ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിനയന്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. Also Read ; ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ […]

‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിനിമാ നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും എന്നാല്‍ ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി പറയുന്ന അഭിപ്രായമല്ല ബിജെപിയുടേത്. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് […]

ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് അര്‍ജുന്റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി. Also Read ; ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു അര്‍ജുന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്‌കില്‍ വന്നതാണ്. പോലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് ജിതിന്‍ വിളിച്ചപ്പോള്‍ പറഞ്ഞു. തിരച്ചില്‍ […]

ദുരന്തഭൂമിയിലെ തിരച്ചിലില്‍ കണ്ടെത്താത്തവരെ മരിച്ചവരായി കണക്കാക്കണം

തിരുവനന്തപുരം : വയനാട്ട് ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനാവാത്തവരെ മരിച്ചവരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കും. സാധാരണ ഒരാളെ കാണാതായി 7 വര്‍ഷം കഴിഞ്ഞാല്‍ കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമെ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാവൂ എന്നാണ് വ്യവസ്ഥ. Also Read ; ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ ജയറാം രമേശിന്റെ നോട്ടീസ് മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ മാത്രമാണ് അവകാശികള്‍ക്കു നഷ്ടപരിഹാരവും മറ്റു രേഖകളും ലഭിക്കുക. വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ […]