ഭാവഗായകന് വിട……; ഇന്ന് 10 മുതല്‍ 12 വരെ തൃശൂര്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം, സംസ്‌കാരം നാളെ
തൃശ്ശൂര്‍: തലമുറകള്‍ വിസ്മയിപ്പിച്ച ഭാവഗായകന് സ്മരാണഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചിരുന്നു. തുടര്‍ന്ന് 10 മുതല്‍ 12 വരെ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും. പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്‌കാരം നടക്കുക. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































