പ്രധാനമന്ത്രി കന്യാകുമാരിയില്‍ ; ആളും ബഹളവും ഇല്ലാതെ നിരത്തുകള്‍, കടലില്‍ സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും

കന്യാകുമാരി : സാധാരണയായി അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളില്‍ തിരക്കില്‍ അമരാറുള്ള കന്യാകുമാരിയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസുകാര്‍ മാത്രം. നിരത്തുകളില്‍ വാഹനങ്ങളോ, ആളുകളോ ഒന്നുമില്ല. എല്ലായിടത്തും തോക്കേന്തിയ പോലീസുകാര്‍ മാത്രം.അതോടൊപ്പം എല്ലായിടത്തും ചര്‍ച്ചാവിഷയമാകുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരവും. ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന മന്ത്രി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കുറി മൂന്ന് ദിവസം അവിടെ തങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പിക്കുന്നുണ്ട്. Also Read ; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രധാനമന്ത്രിയുടെ വരവ് […]

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെ വില്‍പ്പന ; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടേയും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളുടേയും വില്‍പ്പന നടത്തിയ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകളും പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുമ്പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പോലീസ് പിടികൂടിയിരുന്നു. Also Read ; കാലവര്‍ഷം കേരളത്തില്‍ എത്തി ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപക മഴ ഇറക്കുമതി ചെയ്ത മരുന്നുകളാണ് ഷോറൂമിലൂടെ വിദഗ്ധ നിര്‍ദ്ദേശമില്ലാതെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ […]

വടകരയില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്

കോഴിക്കോട് : വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പോലീസ്.ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്.ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന മുസ്ലീം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്സിങ് ഓഫീസറെ പിടികൂടാന്‍ AIIMSലെ അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പോലീസ്

ദെഹ്റാദൂുണ്‍: ലൈംഗികാതിക്രമ പരാതി നേരിടുന്ന പ്രതിയെ പിടികൂടാന്‍ ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പോലീസ്. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നേരിടുന്ന നഴ്സിങ് ഓഫീസറെ പിടികൂടാനായാണ് പോലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്കെത്തിയത്. ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്ന വാര്‍ഡിലേക്ക് പോലീസ് ജീപ്പുമായി എത്തുന്ന 26-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. Also Read ; ‘അമ്മ’യുടെ നേതൃസ്ഥാനത്തുന്നിന്ന് സ്വയം ഒഴിഞ്ഞ് ഇടവേള ബാബു; പിന്നാലെ […]

അവയവമാഫിയ ലക്ഷ്യമിടുന്നത് സാമ്പത്തിക പ്രതിസന്ധിയും രോഗങ്ങളും ഉള്ളവരെയെന്ന് പൊലീസ്

തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയും രോഗങ്ങളും ഉള്ളവരെയാണ് അവയവദാനമാഫിയ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പൊലീസ്. അടുത്ത ബന്ധുക്കളെ ഉള്‍പ്പെടെ സ്വാധീനിച്ചാണ് അവയവദാനത്തിന് ആളുകളെ എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. അവയവദാനം നടത്തിയവര്‍ മൊഴിനല്‍കാന്‍ തയ്യാറാവാത്തതാണ് അന്വേഷണം വഴിമുട്ടാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു. Also Read ;പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അന്വേഷണം കുടുംബത്തിന്റെയും വ്യക്തികളുടേയും പിന്നോക്കാവസ്ഥ ചൂഷണം ചെയ്താണ് പ്രധാനമായും അവയവദാനമാഫിയ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ സഹായത്തിനെന്ന പേരില്‍ അടുത്തു കൂടുന്നവര്‍ പിന്നീട് അവയവദാനത്തിനായി പ്രേരിപ്പിക്കുകയാണ് പതിവെന്ന് […]

പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അന്വേഷണം

പത്തനംതിട്ട: വിവാഹ വാദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയായ മുസ മിന്‍ നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുറ്റകൃത്യം നടന്നത് കൊച്ചിയിലായതിനാല്‍ തുടരന്വേഷണം പാലാരിവട്ടം പൊലീസ് ഏറ്റെടുത്തു. Also Read ;സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; ആശുപത്രികളിലും വെള്ളം കയറി കാറില്‍ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. പ്രതി വിദേശത്തേക്ക് കടന്നതായി യുവതി ആരോപിച്ചു. പാലാരിവട്ടം പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ബലാല്‍സംഘം ചെയ്യണമെന്ന […]

ബിജെപിയില്‍ ചേരുമെന്ന പ്രചരണത്തില്‍ ഗൂഢാലോചന; ഇ പിയുടെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പോലീസ്

തിരുവനന്തപുരം:താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചരണം നടത്തിയതില്‍ ഗുഢാലോചനയുണ്ടെന്നാരോപിച്ച് ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കി പോലിസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പോലിസ് വ്യക്തമാക്കി. ഡിജിപിക്ക് ഇ പി ജയരാജന്‍ നല്‍കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ഇ പിയുടെയും മകന്റേയും മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. Also Read ; പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബിജെപി കേരള പ്രഭാരി പ്രകാശ് […]

സി.പി.എം. നേതാക്കള്‍ക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞത് പ്രവര്‍ത്തകന്‍; വധശ്രമത്തിന് കേസെടുത്ത് പോലീസ്, എറിഞ്ഞയാള്‍ ഒളിവില്‍

കാഞ്ഞങ്ങാട് : അമ്പലത്തറ മുട്ടിച്ചരലില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കുനേരേ പ്രവര്‍ത്തകന്‍ സ്‌ഫോടകവസ്തുവെറിഞ്ഞു. സി.പി.എം. പ്രവര്‍ത്തകന്‍ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ഐ.ഷമീര്‍ (34) എന്നിവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത അമ്പലത്തറ പോലീസ് ഷമീറിനെ അറസ്റ്റ് ചെയ്തു. രതീഷ് ഒളിവിലാണ്. Also Read ;തിളക്കം കൂട്ടാമെന്ന് വാഗ്ദാനം; തിരിച്ചുകിട്ടയപ്പോള്‍ ഒരു പവന്‍ കുറവ്; പരാതിയുമായി വീട്ടമ്മ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സി.പി.എം. ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി.ബാബുരാജ്, അമ്പലത്തറ ലോക്കല്‍ സെക്രട്ടറി കെ.വി.അനൂപ്, പാര്‍ട്ടിയംഗം ബാലകൃഷ്ണന്‍ […]

തിളക്കം കൂട്ടാമെന്ന് വാഗ്ദാനം; തിരിച്ചുകിട്ടയപ്പോള്‍ ഒരു പവന്‍ കുറവ്; പരാതിയുമായി വീട്ടമ്മ

കുട്ടനാട്: ലോഹങ്ങളുടെ തിളക്കം കൂട്ടി നല്‍കാമെന്നുപറഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു. മങ്കൊമ്പ് അറുപതിന്‍ച്ചിറ കോളനിയില്‍ ആതിരഭവനില്‍ തുളസി അനിലിന്റെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് സംഘം കവര്‍ന്നത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. Also Read; പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ തിളക്കംകൂട്ടി നല്‍കാമെന്നു പറഞ്ഞ് ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വീട്ടിലെത്തുകയായിരുന്നു. കൊച്ചുമകളുടെ വെള്ളി പാദസരം തിളക്കംകൂട്ടി നല്‍കി. തുടര്‍ന്ന് തുളസി ഒന്നര പവന്റ് താലി മാലയും […]

അവയവക്കടത്ത് കേസ്: പത്തംഗമുളള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊച്ചി: അവയവക്കടത്ത് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ പിടിയിലായ പ്രതി സാബിത്ത് നാസര്‍ കുറ്റം സമ്മതിച്ചിരുന്നു. Also Read ;കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചു. ഇരകളായവര്‍ക്ക് നല്‍കിയത് […]