കാസര്‍കോട് പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം; പ്രതിക്കായി അന്വേഷണം തുടരുന്നു

കാസര്‍കോട്: പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. Also Read ;വിഷാദ രോഗവും, സൈബര്‍ ആക്രമണവും ; നാലാംനിലയില്‍ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വയല്‍ പ്രദേശത്ത് ഉപേക്ഷിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ […]

ഗുണ്ടാവേട്ട: മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ ഈ മാസം 25 വരെ തുടരും

തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയില്‍ 5,000 പേര്‍ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നെന്ന വിമര്‍ശനങ്ങള്‍ക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. Also Read ; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് ; മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകള്‍ക്കെതിരേയുള്ള നടപടിയായ ഓപ്പറേഷന്‍ ആഗ്, ലഹരിമാഫിയകള്‍ക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, […]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം: പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിങ്ങള്‍ക്കെതിരേ നടത്തിയ വിദ്വേഷ പരാമര്‍ശ പരാതിയില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ഡല്‍ഹി കോടതി. എന്ത് നടപടി സ്വീകരിച്ചെന്നും പരാതിയില്‍ കേസെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. Also Read ;വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കാര്‍ത്തിക് തപരിയയാണ് ജൂണ്‍ അഞ്ചിന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. ഡല്‍ഹി സ്വദേശി കുര്‍ബാന്‍ അലിയാണ് ഹര്‍ജിക്കാരന്‍. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിട്ടും […]

കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ 3 പേര്‍ മരിച്ചനിലയില്‍; കണ്ടെത്തിയത് 2 പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹം

കുമളി (ഇടുക്കി): കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്. കോട്ടയം രജിസ്ട്രേഷനിലുള്ള കാറില്‍ രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹങ്ങളാണുണ്ടായിരുന്നത്. Also Read ; 19 വര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയില്‍, ഇനി വിരമിക്കല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളിലായിരുന്നു പുരുഷന്മാരുടെ മൃതദേഹം. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. വിവരമറിഞ്ഞ് തമിഴ്നാട് […]

കോഴിക്കോട് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളിലേക്ക്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ഫറോക് പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ പൂര്‍ത്തിയാക്കും. Also Read ;സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ നവവധുവിന്റെയും കുടുംബത്തിന്റെയും മൊഴി രാത്രിയോടെയാണ് അന്വേഷണ സംഘം […]

അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തി; കൂട്ടാളിയേയും പിടിച്ച് പോലീസ്

വാഗമണ്‍: ഇടുക്കിയില്‍ അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. ഒരാള്‍ പോലീസിനെക്കണ്ട് രക്ഷപ്പെട്ടു. വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. Also Read ; ആംബുലന്‍സ് ദുരന്തം; ഡ്രൈവര്‍ ചില്ലുതകര്‍ത്തു, രക്ഷതേടി മറ്റുള്ളവരും ചാടി; ബെല്‍റ്റിട്ടതിനാല്‍ സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍നിന്ന് 50 ഗ്രാം കഞ്ചാവുമാണ് […]

ഗാര്‍ഹികപീഡനം; 70 പവനിലേറെ നല്‍കി, മര്‍ദനം പണവും കാറും ആവശ്യപ്പെട്ട്; മകള്‍ വിസ്മയയും ഉത്രയും ആവരുതെന്ന് പിതാവ്

കോഴിക്കോട്: ”വിവാഹം കഴിച്ച് ആറാം ദിവസം എന്റെ മകള്‍ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരമായി മര്‍ദനമേറ്റു. അവള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നിട്ടും പോലീസ് ഗാര്‍ഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയുമാണ് അവര്‍ ചെയ്തത്.” -ഇതൊരച്ഛന്റെ തേങ്ങലാണ്. തന്റെ മകള്‍ക്ക്, സ്ത്രീധനപീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും ഉത്ര യുടെയും അനുഭവമുണ്ടാകരുതെന്നാഗ്രഹിച്ച് പോലീസിനുമുന്നിലെത്തിയ നിസ്സഹായനായ ആ അച്ഛന് കിട്ടിയത് പരിഹാസം. വിസ്മയ കേസെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ പരിഹസിക്കുകയായിരുന്നുവെന്ന് ആ അച്ഛന്‍ പറയുന്നു. ഒടുവില്‍ സംഭവം വിവാദമായപ്പോള്‍മാത്രം ചൊവ്വാഴ്ച രാത്രിയോടെ […]

തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നതിനുപിന്നില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന് നിഗമനം; പോലീസ് കേസെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയില്‍ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകന്‍ വീട്ടില്‍ ഉപേക്ഷിച്ച് പോയത്. ഏരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് അച്ഛന്‍ ഷണ്‍മുഖനെ ഉപേക്ഷിച്ച് പോയത്. Also Read ; ‘ഗുരുവായൂരമ്പല നടയില്‍’ ട്രെയിലര്‍ പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. മകന്‍ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോള്‍ ഉപേക്ഷിച്ച അച്ഛനെ […]

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ മക്കള്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്നു; സംഭവത്തില്‍ കേസെടുത്ത് പോലീസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞതായി പരാതി. ഏരൂരില്‍ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോഗിയായ ഷണ്‍മുഖനെയാണ് മക്കള്‍ വാടക വീട്ടിലുപേക്ഷിച്ചത്. Also Read; സോളാര്‍: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണം തള്ളി കെ.എസ്.ഇ.ബി 10 മാസങ്ങള്‍ക്കുമുമ്പാണ് ഇവര്‍ വാടകയ്‌ക്കെത്തിയത്. വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്. പോലീസ് അജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് […]

കോടികളുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; പിടിച്ചെടുത്തത് 40,000 സിംകാര്‍ഡുകള്‍

മലപ്പുറം: 1.08 കോടി രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് സിംകാര്‍ഡ് എത്തിച്ചുകൊടുക്കുന്ന മുഖ്യ സൂത്രധാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശി അബ്ദുള്‍റോഷനെ (46) മലപ്പുറം സൈബര്‍ ക്രൈം പോലീസ് കര്‍ണാടക മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്‌സില്‍നിന്നാണ് അറസ്റ്റുചെയ്തത്. Also Read ; ‘ഹിന്ദുക്കള്‍ കുറഞ്ഞു, മുസ്‌ലിം, ക്രൈസ്തവര്‍ കൂടി’: പ്രധാനമന്ത്രി മോദിയുടെ പുതിയ കണക്ക് 1.08 കോടി നഷ്ടമായെന്ന വേങ്ങര സ്വദേശിയുടെ പരാതിയാണ് തട്ടിപ്പു സംഘത്തിലേക്കു വഴിതുറന്നതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വ്യാജ ഷെയര്‍ […]