തേഞ്ഞിപ്പാലം പോക്സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്

കോഴിക്കോട്: തേഞ്ഞിപ്പാലം പോക്സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്. പൊലീസ് തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ഇരയുടെ മാതാവ് പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ കേസിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ല. പ്രതികളെ വെറുതെ വിട്ടത് ഇരയോടുള്ള നീതികേടാണെന്നും അവര്‍ പറഞ്ഞു. Also Read ;ഹെപ്പറ്റൈറ്റിസ് പകര്‍ച്ച; ജാഗത്ര പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് തേഞ്ഞിപ്പാലം പോക്സോ കേസില്‍ രണ്ട് പ്രതികളെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ […]

നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി

കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ […]

ആലുവയിലെ ഗുണ്ടാ ആക്രമണം: വെട്ടേറ്റവരുടെ നില ഗുരുതരം, അഞ്ചുപേര്‍ കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍ പഞ്ചായത്ത് അംഗം സുലൈമാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തര്‍ക്കത്തിന്റെ മുന്‍ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം. പ്രതികള്‍ കാറിലും ബൈക്കിലുമായാണ് എത്തിയത്. Also Read ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.വി […]

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Also Read ; സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി ചേര്‍ക്കപ്പെയാളാണെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഓട്ടോയില്‍ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതില്‍ ഒരാളാണ് കൊല […]

പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.

പേരാമ്പ്ര : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്. Also Read; സര്‍ക്കാരിന് 100 ദിവസം കൊണ്ട് 38 കോടി നേടിക്കൊടുത്ത് ഒരു പാലം ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യുഡിഎഫ് […]

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്: പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് ഈ സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

നാല് മണിക്കൂര്‍ വൈകി; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു. Also Read; മരുഭൂമിയില്‍ പെയ്ത ദുരിതമഴയില്‍ നിന്ന് ഗള്‍ഫ് ജനത വേഗം കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. […]

ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എറണാകുളത്ത് മരിച്ച നിലയില്‍

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എ വി സൈജുവിനെയാണ് എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. Also Read ; തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍; പൂരത്തിന് ആനയെ വിടില്ലെന്ന് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍. വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് എ വി സൈജു. തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുമ്പോഴാണ് കേസില്‍പ്പെടുന്നത്. വ്യാജരേഖ സമര്‍പ്പിച്ച് ഇയാള്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. […]

അമ്മ വഴക്കു പറഞ്ഞു, വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്

പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ കൈയില്‍ എടുത്തിരുന്നു. Also Read ; രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളുമായി വഴക്കിട്ടതിനായിരുന്നു അമ്മ മൂത്ത പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞത്. തുടര്‍ന്ന് […]

ജഗന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച് പൊലീസ്

അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരെക്കുറിച്ച് വിവരം തേടി പൊലീസ്. വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. Also Read ; സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍ ഡി.സി.പിയെ 9490619342 എന്ന നമ്പറിലും അഡീഷണല്‍ ഡി.സി.പിയെ 9440627089 എന്ന നമ്പറിലും ബന്ധപ്പെടാം. ഫോണ്‍, വാട്‌സ്ആപ്പ് വഴിയോ നേരിട്ടോ അറിയിക്കാം. ശനിയാഴ്ച […]