പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്

പാലക്കാട്: പ്രണയപകയില്‍ വീണ്ടും ഒരു ജീവന്‍ കൂടി നഷ്ടമായി. പട്ടാമ്പിയില്‍ യുവതിയെ റോഡില്‍ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കൊല്ലപ്പെട്ട പ്രവിയയെ സുഹൃത്തായ സന്തോഷ് കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്റെ പേരില്‍. പ്രവിയ സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയപ്പോള്‍ മുതല്‍ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പ്രവിയെ അപായപ്പെടുത്തിന്നതിനായി പലതവണ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. Also Read ;ട്രെയിനില്‍ […]

മനോജ് മദ്യപിക്കാറില്ല, പ്രധാനറോഡിലെ പ്ലാസ്റ്റിക് വള്ളിയാണ് അപകടത്തിന് കാരണം: പൊലീസിനെതിരെ കുടുംബം

കൊച്ചി: സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ തേവര സ്വദേശി മനോജ് ഉണ്ണിയാണ് ഇന്നലെ മരിച്ചത്. നഗരമധ്യത്തില്‍ പ്രധാന റോഡില്‍ പ്ലാസ്റ്റിക് വള്ളി കെട്ടിയതാണ് അപകടകാരണമെന്ന് മനോജിന്റെ വീട്ടുകാര്‍ പറയുന്നു. Also Read; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന്‍ മരിച്ചു റോഡിന് കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി മനോജ് കണ്ടിരിക്കില്ല. ബാരിക്കേഡോ റിബണ്‍കെട്ടിയ വലിയ വടമോ […]

യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് കുന്നുമ്മക്കര; മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം

ഓര്‍ക്കാട്ടേരി: രാത്രിയില്‍ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെ തന്നെ അമ്മ തിരക്കിയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരംആയിരുന്നു . അതിന്റെ നടുക്കത്തിലാണ് നെല്ലാച്ചേരിയിലെ തോട്ടോളിമീത്തല്‍ ഷീബ. ഷീബയുടെ മകന്‍ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരില്‍ ഒരാള്‍. Also Read ;സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് മേയര്‍; വെട്ടിലായി സിപിഎം,ആയുധമാക്കി കോണ്‍ഗ്രസ് രാത്രി മുഴുവന്‍ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെ മകനെത്തേടിയിറങ്ങിയത്. അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര […]

രക്ഷാപ്രവര്‍ത്തനത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് പ്രതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. Also Read ; കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുരുക്കിലായി ഇടുക്കി രൂപത നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്‍കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോള്‍ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും […]

‘വീട്ടിലിരുന്ന് കൂടുതല്‍ പണം നേടാം’- ജോലിയല്ല, പണി കിട്ടുമെന്ന് മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വ്യാജ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടപ്പെടുത്തരുത് എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ മിക്കതും വ്യാജമായിരിക്കുമെന്നും ഇത്തരം ജോലി വാഗ്ദാനങ്ങളോടു ശ്രദ്ധാപൂര്‍വം ജനം പ്രതികരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പിനിരയായെന്നു മനസിലായാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. Also Read ; തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍ പൊലീസിന്റെ കുറിപ്പ് ഇപ്രകാരം വീട്ടിലിരുന്ന് കൂടുതല്‍ […]

പാനൂര്‍ ബോംബ് സ്‌ഫോടനം; എഫ്‌ഐആറില്‍ രണ്ട് പേരുകള്‍ മാത്രം, അന്വേഷണം മെല്ലെപ്പോക്കെന്ന് പരാതി

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് പരാതി. നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശമില്ല. എഫ്‌ഐആറില്‍ ആകെ രണ്ട് പേരുടെ പേരുകള്‍ മാത്രമാണുളളത്. പോലീസ് അന്വേഷണത്തെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സിപിഎം അനുഭാവിയായ യുവാവ് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടത്. പത്തോളം പേരാണ് മൂളിയന്തോട് നിര്‍മാണത്തിലിരുന്ന വീട്ടില്‍ ബോംബുണ്ടാക്കാനായി ഒത്തുകൂടിയതെന്നാണ് വിവരം. എന്നാല്‍ ഇതുവരെയും അന്വേഷണം വ്യാപിപ്പിക്കാന്‍ […]

മുവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മുവാറ്റുപുഴ ആള്‍ക്കൂട്ട മര്‍ദന കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് ഇതുവരെ അറസ്റ്റിലായത്. അരുണാചല്‍ സ്വദേശി അശോക് ദാസാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. വാളകം കവലയിലാണ് ഈ സംഭവം നടന്നത്. Also Read ;സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഏഴിടത്ത് വേനല്‍ മഴ, കടലാക്രമണ മുന്നറിയിപ്പ് പെണ്‍സുഹൃത്തിനെ കാണാനാണ് അശോക് ദാസ് ഇവിടെ എത്തിയത്. സുഹൃത്തുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ കൈ ചില്ലില്‍ അടിച്ചതിനെ തുടര്‍ന്ന് […]

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി, വിവരങ്ങള്‍ ശേഖരിക്കും

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഈ സംഘം എത്തിയത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. Also Read;അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി; ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു അന്വേഷണസംഘം കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ട് എന്ന് അന്വേഷണ […]

ഇനി വീടുപൂട്ടിപോകുമ്പോള്‍ പോലീസിനോട് വിവരം പറയണം

കോഴിക്കോട്: വേനലവധിക്കാലമാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയമായതിനാല്‍ ഈ സമയങ്ങളില്‍ മോഷണം കൂടുതലായി നടക്കാറുണ്ട്. ഈ വേളയില്‍ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീട് പൂട്ടി പോകുന്നവര്‍ വിവരം അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറിയിച്ചാല്‍ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. Also Read ; മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ […]

കാട്ടാന ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു. പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായാണ് വനംവകുപ്പിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. Also Read; മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ […]