പ്രതിയുടേതെന്ന് കരുതി പോലീസ് വളഞ്ഞത് പരാതിക്കാരന്റെ വീട്;അബദ്ധമായത് മാറിയ ഫോണ്‍ നമ്പര്‍

കാസര്‍കോട്: അടിപിടിക്കേസിലെ പ്രതിയുടെ വീടാണെന്ന് കരുതി പരാതിക്കാരന്റെ വീട് വളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൊബൈല്‍ നമ്പര്‍ മാറിപ്പോയതാണ് പരാതിക്കാരന്റെ വീട് വളയാന്‍ കാരണം എന്നാണ് ലഭിക്കുന്ന വിവരം. ബേത്തൂര്‍പാറ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യം ചെയ്തതിന് ബേത്തൂര്‍പാറ സ്വദേശി കെ സച്ചിനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ സാരമായി പരിക്കേറ്റ സച്ചിന്‍ പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. Also Read ; തുടക്കകാര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ജോലി […]

സിബിഐ എത്തിയില്ല, അന്വേഷണം നിലച്ച് സിദ്ധാര്‍ഥന്‍ കേസ്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പോലീസിന്റെ അന്വേഷണം നിലച്ചി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച 9 നാണ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിലെ 20 പേരുടെയും അറസ്റ്റ് പൂര്‍ത്തിയായെന്നാണ് പോലീസ് നിലപാട്. അതിനു ശേഷം അന്വേഷണത്തില്‍ പുരോഗതിയില്ല. Also Read ; എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് സിബിഐ എത്തുന്നതു വരെ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉള്‍പ്പെടുത്താനും പോലീസ് ശ്രമിക്കുന്നില്ലെന്ന് […]

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂര്‍ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് […]

ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി നാടുകടത്തും

തൃശൂര്‍: പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവിറക്കി. ചാലക്കുടിയിലെ പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ ആറ് മാസത്തേക്കാണ് നാട് കടത്താന്‍ ഉത്തരവിട്ടത് എന്ന് ഡിഐജി അജിതാംബീഗം അറിയിച്ചു. ചാലക്കുടിയിലെ ജീപ്പ് തകര്‍ത്തത് ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലന്‍. Also Read ; സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഡിസംബര്‍ 22നായിരുന്നു ഐ.ടി.ഐ തിരഞ്ഞെടുപ്പ്. അതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ളാദപ്രകടനം […]

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യുവാവിനെ പോലീസ് മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു എന്നാല്‍ മൊയ്തീന്‍കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സിദ്ധാര്‍ഥ് കേസ് സി ബി ഐയ്ക്ക് വിട്ടത് തെളിവ് നശിപ്പിച്ച ശേഷം, അറസ്റ്റുകള്‍ പ്രഹസനം: ചെറിയാന്‍ ഫിലിപ്പ്

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത് തെളിവ് നശിപ്പിച്ച ശേഷമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. എല്ലാ വിധ തെളിവുകളും കേരള പൊലീസ് നശിപ്പിച്ചു. നടന്നിട്ടുള്ള അറസ്റ്റുകള്‍ പ്രഹസനം മാത്രമെന്നും അദ്ദേഹം ആരോപിച്ചു. Also Read ; വോട്ടര്‍മാരില്ലാത്ത ഇടത്തേക്ക് എന്നെ എന്തിന് കൊണ്ടു വന്നു, സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തേക്ക് പോകും; ബി ജെ പി പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി സിബിഐ എവിടെ വലവിരിച്ചാലും കെട്ടിത്തൂക്കിയ കയര്‍ മാത്രമേ തെളിവായി […]

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ച് പോലീസ്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ നാലുപേരും ആദ്യ പ്രതിപ്പട്ടികയില്‍ ഉള്ളവരായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതി സിന്‍ജോ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നായിരുന്നു കണ്ടെത്തല്‍ .അതിനാല്‍ സിന്‍ജോ ജോണ്‍സണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തിയിട്ടുണ്ട്. Also Read ; കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍ […]

കര്‍ഷകരുടെ മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഹരിയാന പോലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകരും പോലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. അതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി വരെ ഇന്റര്‍നെറ്റ് നിരോധനം […]

ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്

ഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. പ്രതിസന്ധികളെ മറികടന്ന് ഡല്‍ഹിയിലേക്ക് യാത്ര തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. Also Read ; ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി; പ്രമേയം നിയമസഭ് ഐക്യകണ്‌ഠേന പാസാക്കി പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെയായിരുന്നു പോലീസിന്റെ അധിക്രമമം. ബുള്‍ഡോസറുകള്‍ അടക്കമാണ് കര്‍ഷകര്‍ എത്തിയിരുന്നത്. ശംഭു, ജിന്ദ്, കുരുക്ഷേത്ര […]

രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യപ്പെടുത്തി പോലീസ്; പരാതിയുമായി വിദ്യാര്‍ത്ഥിനി

പോത്തന്‍കോട്: വോളന്റിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയെ രാത്രി ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് എ.എസ്.ഐ. തിങ്കളാഴ്ച രാത്രി ഒന്‍പതോടെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന സയന്‍സ് ഫെസ്റ്റിവല്‍ ഡ്യൂട്ടിക്കിടെ ഫെസ്റ്റിവലില്‍ വോളന്റിയറായ കോളേജ് വിദ്യാര്‍ത്ഥിനിയോടാണ് അവിടെത്തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി.നസീം അശ്ലീലം പറഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പെണ്‍കുട്ടികളോട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിളിക്കണമെന്നുപറഞ്ഞ് ഇയാള്‍ സ്വന്തം നമ്പര്‍ നല്‍കുകയും അവരുടെ നമ്പര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരമായി വീഡിയോ […]