കഞ്ചാവ് കൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

അഗളി: കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് അട്ടപ്പാടി വനത്തില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവരെ തിരിച്ചെത്തിച്ചത്. Also Read : ഗവര്‍ണര്‍ക്ക് ഇനി സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് തിരച്ചിലിനായി ഗൊട്ടിയാര്‍കണ്ടിയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഘം കാട്ടിലേക്ക് പോയത്. എന്നാല്‍ ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍ മുടിയോടനുബന്ധിച്ച് കിടക്കുന്ന […]

എസ് എഫ് ഐയുടെ പ്രതിഷേധം; റോഡരികിലെ കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പോലീസിനെ ശകാരിച്ച് ഗവര്‍ണര്‍

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ പ്രതിഷേധം. കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പോലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരികെ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ അദ്ദേഹം റോഡരികില്‍ തുടരുകയും കടയില്‍ നിന്ന് ചായ കുടിക്കുകയും ചെയ്തു. Also Read; പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് […]

പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍

ഇടുക്കി: പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍. ഞായറാഴ്ച രാത്രി പത്ത് മണിക്ക് ഇടുക്കി അണക്കര സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജിത്തിനെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്. പതിനാറുകാരന്റെ പിതാവ് നേരത്തെ മരിച്ചതാണ്  ഇതിനുശേഷമാണ് കൗമാരക്കാരന്റെ മാതാവുമായി അജിത്ത് സൗഹൃദത്തിലാവുന്നത്. Also Read; പീഡനക്കേസ് പ്രതിയായ മുന്‍ ഗവ. പ്ലീഡര്‍ മനുവിനായി ലുക്കൗട്ട് നോട്ടീസ് അജിത് ഇടയ്ക്കിടെ വീട്ടില്‍ വരുന്നതിനെച്ചൊല്ലി പതിനാറുകാരനും മാതാവും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടാവുകയും വിവരമറിഞ്ഞ അജിത് വീട്ടിലെത്തുകയും കൗമാരക്കാരനെ മര്‍ദിക്കുകയുമായിരുന്നു. കടിക്കുകയും, ഇഷ്ടിക കൊണ്ട് എറിയുകയുമൊക്കെ […]

പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി

ശബരിമല: ബെംഗളുരു സ്വദേശിയായ തീര്‍ത്ഥാടകനെ പതിനെട്ടാംപടി കയറുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ബെംഗളൂരു മൈസുരു റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്.രാജേഷിനാണ്(30) മര്‍ദ്ദനമേറ്റ്ത്.പലതവണ അടിച്ചതിനാല്‍ പുറത്ത് ചുവന്ന പാടുണ്ട്.വൈകിട്ടായിരുന്നു സംഭവം ശേഷം സന്നിധാനം ഗവ. ആശുപത്രിയില്‍ രാജേഷിനെ പ്രവേശിപ്പിച്ചിട്ടുണ്ട്. ‘ബെംഗളൂരുവില്‍ നിന്ന് 22 അംഗ സംഘത്തോടൊപ്പമാണ് എത്തിയത്. സംഘാംഗമായ മുരളിയുടെ മകന്‍ 6 വയസ്സുകാരനെ പിടിച്ചുകൊണ്ടാണ് പതിനെട്ടാംപടി ചവിട്ടിയത്. കുട്ടി ഉള്ളതിനാല്‍ വേഗം കുറവായിരുന്നു. നാലാമത്തെ പടി എത്തിയപ്പോള്‍ പോലീസുകാരന്‍ പുറത്തു കൈകൊണ്ട് ആഞ്ഞടിച്ചു. […]

നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ തടഞ്ഞു; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍

കൊച്ചി: നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ പോലീസ് തടഞ്ഞുവെച്ചതിന് നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍. കൊല്ലം പത്തനാപുരം സ്വദേശിയായ എല്‍ അര്‍ച്ചനയാണ് ഏഴുമണിക്കൂര്‍ തടഞ്ഞുവെച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയാണ്. Also Read; അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുമ്പോള്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്തത്.  

ശബരിമലയില്‍ 24 മണിക്കൂര്‍ വരി, വന്‍ തിരക്ക്, വാഹനങ്ങള്‍ തടഞ്ഞ് പോലീസ്

ശബരിമല: ശബരിമലയില്‍ കനത്ത ഭക്തജനത്തിരക്ക്. ഞായറാഴ്ച റെക്കോര്‍ഡ് എണ്ണം ഭക്തരാണ് പതിനെട്ടാംപടി കയറിയത്. ഒരു ലക്ഷത്തിലേറെ പേരാണ് എത്തിയത്. ഈ സീസണില്‍ ഒരു ദിവസം പതിനെട്ടാം പടി കയറിയവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഞായറാഴ്ചത്തേത്. ഒരു മിനുറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ഥാടകരെ പതിനെട്ടാം പടി കയറ്റുന്നത്. പരമാവധി ആളുകളെ കയറ്റിവിടുന്നുണ്ടെങ്കിലും തിരക്കിന് കുറവില്ല. അവധി ദിവസങ്ങളും ക്ഷേത്രത്തിലെ പ്രത്യേക പൂജാ ദിവസവുമായതിനാലാണ് തിരക്കേറിയത്. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വലിയ […]

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം: നവകേരള യാത്രക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. നവംബര്‍ 18ന് കാസര്‍കോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്നു തലസ്ഥാനത്തു സമാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് രാവിലെ പത്തിന് ഡി.ജി.പി ഓഫിസിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ചത്.   പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രസംഗക്കുന്ന വേദിക്കരികില്‍ വെച്ച് കണ്ണീര്‍വാതക പ്രയോഗമുണ്ടായതിനാല്‍ ഇതിനെതുടര്‍ന്ന് പ്രസംഗം പെട്ടെന്ന് […]

എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍: എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മരിച്ച നിലയില്‍. തൃശ്ശൂര്‍ സിറ്റി കണ്‍ട്രോള്‍ റൂമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പെരുമ്പിള്ളിശ്ശേരി സ്വദേശി 40 വയസ്സുകാരനായ ആദിഷിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read; സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് 2022 മുതല്‍ കാരണം ബോധിപ്പിക്കാതെ ആദിഷ് ജോലിയില്‍ നിന്നും മാറി നിന്നിരുന്നു. നിയമനടപടികള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ചേര്‍പ്പ് പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.  

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;വനിതാ നേതാക്കളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പേലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ ഏറ്റുമുട്ടി പോലീസും പ്രവര്‍ത്തകരും. രാഹുല്‍ മാങ്കുട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങളാണ് സംഘര്‍ഷത്തില്‍ കീറിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. Also Read; വിദേശ രാജ്യങ്ങളിലെ ജോലി ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനത്തിന്റെ ചില്ലും ഷീല്‍ഡുകളും പ്രവര്‍ത്തകര്‍ വടി കൊണ്ട് അടിച്ചുതകര്‍ക്കുകയും ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ച […]

പൊലീസിലെ ആത്മഹത്യ ഇല്ലാതാക്കാന്‍ നടപടി

തിരുവനന്തപുരം: പൊലീസ് സേനയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഒഴിവാക്കാനായി നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ സര്‍ക്കുലര്‍. ആത്മഹത്യാ പ്രവണതയുളളവരെയും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരെയും കണ്ടെത്തി മതിയായ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ഉണ്ടാക്കണമെന്നും അഡീഷണല്‍ സുപ്രണ്ട് ഓഫ് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ വേദി ഒരുക്കണം. മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ […]